Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.ഒ.ടി. നസീർ...

സി.ഒ.ടി. നസീർ വധശ്രമക്കേസ്: ഷംസീർ എം.എൽ.എയുടെ മുൻ ഡ്രൈവർ അറസ്​റ്റിൽ

text_fields
bookmark_border
cot-naseer
cancel

തലശ്ശേരി: മുൻ സി.പി.എം പ്രാദേശികനേതാവും വടകര ലോക്സഭ മണ്ഡലം സ്വതന്ത്ര സ്ഥാനാർഥിയുമായിരുന്ന സി.ഒ.ടി. നസീറിനെ വധ ിക്കാൻ ശ്രമിച്ച കേസിൽ ഒരാൾകൂടി അറസ്​റ്റിൽ. സി.പി.എം മുൻ തലശ്ശേരി ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറിയും തലശ്ശേരി ക ോഒാപറേറ്റിവ് റൂറൽ ബാങ്ക് ജീവനക്കാരനുമായ കതിരൂർ പുല്യോട് സോഡമുക്കിലെ എൻ.കെ. രാജേഷിനെയാണ് (40) സി.ഐ വി.കെ. വിശ്വംഭ രനും സംഘവും അറസ്​റ്റ്​ചെയ്തത്. എ.എൻ. ഷംസീർ എം.എൽ.എയുടെ അടുപ്പക്കാരനായ രാജേഷ്, ഷംസീറി‍​​െൻറ ഡ്രൈവറായും നേരത്തേ ജ ോലിനോക്കിയിരുന്നു.

ഗൂഢാലോചനയിൽ പങ്കാളിയായ പൊന്ന്യം കുണ്ടുചിറയിലെ കൃഷ്ണാലയത്തിൽ വി.പി. സന്തോഷ് എന്ന പൊട്ടി സന്തോഷിൽനിന്ന്​ ലഭിച്ച നിർണായകമൊഴിയെ തുടർന്നാണ് രാജേഷിനെ പൊലീസ് പിടികൂടിയത്. നസീറിനെ ആക്രമിക്കാൻ ആസൂത്രണം നടത്തിയതുൾപ്പെടെയുള്ള വിവരങ്ങളെല്ലാം സന്തോഷ് പൊലീസിനോട് ഏറ്റുപറഞ്ഞിരുന്നു. രാജേഷടക്കമുള്ള ഏതാനും പേർക്ക് ഗൂഢാലോചനയിൽ പങ്കുള്ളതായി നേരത്തേ പൊലീസിന് വിവരം ലഭിച്ചിരുന്നു. സംഭവത്തിനുശേഷം രാജേഷി​​െൻറ നീക്കങ്ങളെല്ലാം പൊലീസി​​െൻറ രഹസ്യനിരീക്ഷണത്തിലായിരുന്നു. രാജേഷിനെ വിശദമായി ചോദ്യംചെയ്യുന്നതോടെ സംഭവത്തി​​െൻറ ചുരുളഴിയുമെന്നാണ് പൊലീസ് കരുതുന്നത്.

തലശ്ശേരി ജുഡീഷ്യൽ ഫസ്​റ്റ്​ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽനിന്ന് ബുധനാഴ്ചയാണ്​ സന്തോഷിനെ പൊലീസ് കസ്​റ്റഡിയിൽ വാങ്ങിയത്. സി.പി.എം പ്രവർത്തകനാണ് സ​േന്താഷ്. ഗൂഢാലോചനയിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്നാണ് സന്തോഷിനെ ചോദ്യംചെയ്തതിൽനിന്ന്​ ലഭ്യമായ വിവരം. രാജേഷുൾപ്പെടെ ഏഴുപേരാണ് ഇതുവരെ അറസ്​റ്റിലായത്. നേരത്തേ പൊലീസ് കോടതിയിൽ സമർപ്പിച്ച കസ്​റ്റഡി റിേപ്പാർട്ടിലൊന്നും രാജേഷി​​െൻറ പേര് ഉൾപ്പെട്ടിരുന്നില്ല. എന്നാൽ, ഗൂഢാലോചനയിലെ മുഖ്യകണ്ണിയിൽനിന്ന് രാജേഷി​​െൻറ പേര് പുറത്തുവരുകയായിരുന്നു. കേസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കൂടുതൽപേരെ ഇനിയും കസ്​റ്റഡിയിലെടുക്കാനുണ്ടെന്നാണ് സൂചന.

രഹസ്യകേന്ദ്രത്തിൽവെച്ചാണ് സന്തോഷിനെ പൊലീസ് ചോദ്യംചെയ്യുന്നത്. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ വിവരങ്ങൾ രഹസ്യമാക്കണമെന്ന്​ ഉന്നതങ്ങളിൽ നിന്ന്​ പൊലീസിന് നിർദേശം ലഭിച്ചിട്ടുണ്ട്. പ്രതിപ്പട്ടികയിലുള്ള കൊളശ്ശേരി കളരിമുക്ക് കുന്നിനേരി മീത്തൽ ഹൗസിൽ എം. വിപിൻ എന്ന ബ്രിേട്ടാ (32), കാവുംഭാഗം മുക്കാളിൽ മീത്തൽ ഹൗസിൽ വി. ജിതേഷ് (35), കാവുംഭാഗം ചെറിയാണ്ടി ഹൗസിൽ സി. മിഥുൻ എന്ന മൊയ്തു (31), വിജിൻ, ഫിറോസ് എന്നിവരെ പിടികൂടാനുണ്ട്​. മേയ് 18ന് രാത്രി ഏഴരക്ക് തലശ്ശേരി കായ്യത്ത് റോഡിലാണ് നസീർ ആക്രമിക്കപ്പെട്ടത്. അക്രമത്തിനുപയോഗിച്ച മൂന്നാം പ്രതി അശ്വന്ത് ഉപയോഗിച്ച കെ.എൽ 58 എസ് 3086 നമ്പർ പൾസർ ബൈക്ക്, കത്തി, ഇരുമ്പ് ദണ്ഡ്, സി.സി.ടി.വി ദൃശ്യങ്ങൾ എന്നിവ പൊലീസ് കസ്​റ്റഡിയിലെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsCOT NaseerA.N.Shamseer
News Summary - COT naseer attack; shamseer former driver arrest- kerala news
Next Story