കോസ്റ്റ് ഫോഡ് ഡയറക്ടർ ചന്ദ്രദത്ത് മാസ്റ്റർ അന്തരിച്ചു
text_fieldsതൃശൂര്‍ : രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖനും കോസ്റ്റ്ഫോര്‍ഡ് ഡയറക്ടറുമായ ടി.ആര്‍ ചന്ദ്രദത്ത് (ദത്തുമാഷ്-75) നിര്യാതനായി. പുലർച്ചെ 3.3o നായിരുന്നു അന്ത്യം. ഏതാനും ദിവസമായി കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കാന്‍സര്‍ അടക്കം വിവിധ രോഗങ്ങളെയും അവശതകളെയും വെല്ലുവിളിച്ച് അവസാന കാലം വരെ പൊതുരംഗത്ത് നിറഞ്ഞു നിന്ന ദത്തുമാഷ് സംസ്ഥാന, ദേശീയ രാഷ്ട്രീയത്തിലെ ഉന്നതരടക്കം വിപുലമായ സൗഹൃദ ബന്ധത്തിനുടമമാണ്.
രാവിലെ ഏഴ് മുതൽ 12 വരെ തളിക്കുളത്തും ശേഷം നാല് വരെ കോസ്റ്റ് ഫോഡിലും മൃതദേഹം പൊതുദർശനത്തിനുവെക്കും. മൃതദേഹം മെഡിക്കൽ കോളജിന് വിട്ടുകൊടുക്കും.
തൃപ്രയാര്‍ ഗവ. ശ്രീരാമ പോളിടെക്നിക്ക് അധ്യാപകനായിരുന്ന ചന്ദ്രദത്ത് എൻ.ജി.ഒ യൂണിയന്‍്റെയും കെ.ജി.ഒയുടെയും ജില്ലാ ഭാരവാഹിയായും എഫ്.എസ്.ഇ.ടിയുടെ ജില്ലാ സെക്രട്ടറിയുമായും പ്രര്‍ത്തിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി പൊന്നാനി താലൂക്ക് സെക്രട്ടറിയായിരുന്ന ടി.കെ രാമന്‍്റെയും ഇ.ആര്‍ കുഞ്ഞിപ്പെണ്ണിന്‍്റെയും മകനാണ്. പാർട്ടി പിളര്‍ന്നപ്പോള്‍ ചന്ദ്രദത്ത് സി.പി.എമ്മില്‍ ഉറച്ചു നിന്നു. 1962 മുതല്‍ 72 വരെ സി.പി.എം തളിക്കുളം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയായി.
വലപ്പാട് ഗവ. ഹൈസ്കൂള്‍, തൃപ്രയാര്‍ ശ്രീരാമ പോളിടെക്നിക്ക്, അലഹബാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ടെക്നോളി ആന്‍്റ് എഞ്ചിനിയറിങ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. വലപ്പാട് സ്കൂളില്‍ പഠിക്കുമ്പോള്‍ വിമോചന സമരത്തിനെതിരെ പ്രകടനം നടത്തിയപ്പോള്‍ രാഷ്ട്രീയ എതിരാളികളുടെ ക്രൂരമര്‍ദ്ദനത്തിരയായി. മലബാര്‍ ഐക്യവിദ്യാര്‍ഥി സംഘടനയുടെ നാട്ടിക മേഖല സെക്രട്ടറിയായിരുന്നു. എഞ്ചിനിയിറിങില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ നേടിയ അദ്ദേഹത്തിന് പഠിച്ച ശ്രീരാമ പോളിയില്‍ തന്നെ 1969ല്‍ തല്‍കാലിക അധ്യാപകനായി. 1972ല്‍ ജോലി സ്ഥിരമായി സര്‍ക്കാര്‍ സര്‍വീസിന്‍്റെ ഭാഗമായപ്പോള്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് വീട്ട് സര്‍വീസ് സംഘടന നേതാവായി.
1973ല്‍ 64 നാള്‍ നീണ്ട ജീവനക്കാരുടെയും അധ്യപാകരുടെയും സമരത്തിെൻറ നേതൃനിരയില്‍ ചന്ദ്രദത്തുണ്ടായി. 1998ല്‍ സര്‍വീസില്‍ നിന്നു വിരമിച്ച ശേഷം വീണ്ടും സി.പി.എമ്മില്‍ സജീവമായി. സര്‍വീസിലിരിക്കെ 1996ല്‍ നാവില്‍ കാന്‍സര്‍ ബാധിച്ച് ശസ്ത്രക്രിയക്കു വിധേയനായതിനെ തുടര്‍ന്ന് നാവും താടിയെല്ലും കഴുത്തിലെ എല്ലും നീക്കം ചെയ്യേണ്ടി വന്നതിനു ശേഷം 22 വര്‍ഷമായി ദ്രാവക രൂപത്തിലുള്ള ഭക്ഷണം മാത്രം കഴിച്ചാണ് ചന്ദ്രദത്ത്് ജീവിച്ചത്. 35-ാം വയസുമുതല്‍ ഹൃദ്രോഗിയുമായിരുന്നു.
1985ല്‍ തൃശൂര്‍ ആസ്ഥാനമായി മുന്‍ മുഖ്യമന്ത്രി സി. അച്യൂതമേനോന്‍ മുന്‍കൈ എടുത്തു സ്ഥാപിച്ച കോസ്റ്റ്ഫോര്‍ഡിന്‍്റെ (സെന്‍്റര്‍ ഓഫ് സയന്‍സ് ആന്‍്റ് ടെക്നോളജി ഫോര്‍ റൂറല്‍ ഡെവലപ്മെന്‍്റ്) തുടക്കം മുതല്‍ തന്നെ ഡയറക്ടറായി പ്രവര്‍ത്തിച്ചു. പ്രതിഫലമൊന്നും വാങ്ങാതെയാണ് ഇക്കാലമത്രയും ഈ സ്ഥാനത്ത് അദ്ദേഹം തുടര്‍ന്നത്. ചെലവു കുറഞ്ഞ കെട്ടിട നിര്‍മാണം, ഊര്‍ജ സംരക്ഷണം, സ്ത്രീ ശാക്തീകരണം, തുടങ്ങിയ മേഖലകളില്‍ ചന്ദ്രദത്തിന്‍്റെ നേതൃത്വത്തില്‍ ശ്രദ്ധേയമായ സംഭാവനയാണ് കോസ്റ്റ്ഫോര്‍ഡ് നല്‍കിയത്. തളിക്കുളം വികാസ് ട്രസ്റ്റിന്‍്റെ ചെര്‍മാനുമാണ്. ഇ.എം.എസിന്‍്റെ ജന്മദിനത്തോടനുബന്ധിച്ച് 19 വര്‍ഷമായി തൃശൂരില്‍ നടന്നുവരുന്ന ദേശീയ രാഷ്ട്രീയ, പ്രത്യയശാസ്ത്ര സംവാദ പരിപാടിയായ ഇ.എം.എസ് സ്മൃതിയുടെ മുഖ്യസംഘാടകനാണ്.
ഭാര്യ തളിക്കുളം ആലക്കല്‍ കൂടുംബാംഗം പത്മാവതി (തൃപ്രയാര്‍ ശ്രീരാമ പോളി ടെക്നിക്ക് റിട്ട. അധ്യാപിക). മക്കള്‍: ഹിരണ്‍ ദത്ത്, നിരണ്‍ ദത്ത് (ഇരുവരും ഗള്‍ഫില്‍). മരുമക്കള്‍: ഷീന, നടാഷ. സഹോദരങ്ങള്‍: ടി ആര്‍ അജയന്‍ (പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ട്രഷറര്‍, കൈരളി ടി വി ഡയറക്ടര്‍). പ്രൊഫ. ടി ആര്‍ ഹാരി (നാട്ടിക എസ്എന്‍ കോളേജ് റിട്ട. പ്രിന്‍സിപ്പല്‍), ഇന്ദിര, അരുണ, രജനി (ഭരണിക്കാവ് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍്റ്)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.