അഴിമതിക്കഥകള്‍ ഇനിയും വരാനുണ്ട് –ഗണേഷ്കുമാർ
text_fieldsപത്തനാപുരം: പൊതുമരാമത്ത് വകുപ്പില്‍ ഇനിയും നിരവധി അഴിമതിക്കഥകള്‍ പുറത്തുവരാനുണ്ടെന്നും വൈകിയാണെങ്കിലും സത്യം പുറത്തുവന്നെന്നും കെ.ബി. ഗണേഷ്കുമാര് എം.എല്‍.എ. പാലാരിവട്ടം പാലം അഴിമതിക്കേസിൽ വി.കെ. ഇബ്രാഹിംകുഞ്ഞിെൻറ അറസ്റ്റുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സത്യം പറഞ്ഞതിന് എന്നെയും അപമാനിച്ചിരുന്നു. യു.ഡി.എഫ് കാലത്ത് പൊതുമരാമത്ത് വകുപ്പില്‍ വന്‍ അഴിമതിയാണ് നടന്നത്. പാലാരിവട്ടം പാലം നിര്‍മാണത്തെ പിന്തുണച്ച് സുപ്രീംകോടതിയെ സമീപിച്ച നിലപാട് അഴിമതിക്കാരെ സംരക്ഷിക്കാനുള്ള ഗൂഢനീക്കത്തിെൻറ ഭാഗമാണെന്നും ഗണേഷ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

