ഐ.എൻ.എല്ലിലെ അഴിമതി അന്വേഷിക്കണം
text_fieldsകോഴിക്കോട്: ഐ.എൻ.എല്ലിലെ അഴിമതി അന്വേഷിക്കണമെന്ന് പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട മുൻ സംസ്ഥാന സെക്രട്ടറി കെ.പി. ഇസ്മായിൽ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിെൻറ സാമ്പത്തികസ്രോതസ്സും അന്വേഷിക്കണം. പാർട്ടിക്ക് ലഭിച്ച മന്ത്രിപദവി ദുരുപയോഗം ചെയ്യുന്നത് എൽ.ഡി.എഫ് ഗൗരവമായി കാണണം. പേഴ്സനൽ സ്റ്റാഫ് നിയമനത്തിൽ 200ൽപരം ആളുകൾക്കാണ് ജോലി വാഗ്ദാനം ചെയ്തിരിക്കുന്നത്. തുറമുഖവകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് അഴിമതിക്ക് കളമൊരുങ്ങുന്നതായും അദ്ദേഹം ആരോപിച്ചു. പാർട്ടിയുടെ തെറ്റുകളെ ചോദ്യംചെയ്യുന്നവരെ പുറത്താക്കുകയാണ്.
ഇതിന് ദേശീയ പ്രസിഡൻറിനെയാണ് ഉപയോഗിക്കുന്നത്. ഐ.എൻ.എല്ലിൽ ലയിച്ച എൻ.എസ്.സി പുനരുജ്ജീവിപ്പിക്കുമെന്ന് മുൻ എൻ.എസ്.സി സെക്രട്ടറി ജലീൽ പുനലൂർ പറഞ്ഞു. എംകോം നജീബും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

