Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഴിമതി രഹിതമായ ഭരണമാണ്...

അഴിമതി രഹിതമായ ഭരണമാണ് ട്വന്‍റി-20യിലേക്ക് അടുപ്പിച്ചത് -സിദ്ദീഖ്

text_fields
bookmark_border
അഴിമതി രഹിതമായ ഭരണമാണ് ട്വന്‍റി-20യിലേക്ക് അടുപ്പിച്ചത് -സിദ്ദീഖ്
cancel

കൊച്ചി: അഴിമതി രഹിതമായ ഭരണമാണ് തന്നെ ട്വന്‍റി-20യിലേക്ക് അടുപ്പിച്ചതെന്ന് പാർട്ടി ഉപദേശക സമിതി അംഗമായി നിയമിതനായ സംവിധായകൻ സിദ്ദീഖ്. ട്വന്‍റി-20യുടെ പ്രവർത്തനങ്ങൾ ആദ്യഘട്ടം മുതൽ തനിക്ക് കൃത്യമായി അറിയാം. അഴിമതി രഹിതമായ ഒരു ഭരണം ലക്ഷ്യമിട്ടാണ് വിവിധ രാഷ്ട്രീയ കക്ഷികളിലുള്ളവർ ട്വന്‍റി-20ക്ക് പിന്നിൽ അണിനിരന്നതെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് വ്യക്തമായ രാഷ്ട്രീയ ബോധമുണ്ട്. അഴിമതിക്കെതിരെ രാജ്യത്തെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്ന് നമുക്ക് കാണിച്ചുതന്നത് ട്വന്‍റി-20യാണ്.

തനിക്ക് പലവിധ സംശയങ്ങളുണ്ടായിരുന്നു. അതിനെല്ലാം ട്വന്‍റി-20 സംഘാടകർ കൃത്യമായ മറുപടി തന്നു. സ്ഥാനാർഥിയാകാൻ ഞാനില്ല. ഉപദേശകനായാണ് ഇപ്പോൾ നിയമിച്ചിരിക്കുന്നതെന്നും സിദ്ദീഖ് പറഞ്ഞു.

സിദ്ദീഖിന് പുറമേ നടൻ ശ്രീനിവാസനും വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയും ട്വന്‍റി-20യിൽ ചേർന്നിട്ടുണ്ട്.

നിയമസഭ തെരഞ്ഞെടുപ്പിലേക്ക് അഞ്ചുപേരുടെ സ്ഥാനാർഥി പട്ടിക ട്വന്‍റി-20 പ്രഖ്യാപിച്ചു. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ചെയർമാനായി ഉപദേശക സമിതി നിലവിൽ വന്നു. ശ്രീനിവാസൻ, സിദ്ദീഖ്, ലക്ഷ്മി മേനോൻ, ഡോ. വിജയൻ, അനിത ഇന്ദിര ബായ്, ഡോ. ഷാജൻ കുര്യാക്കോസ് എന്നിവരാണ് ഉപദേശക സമിതി അംഗങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:siddiquetwenty-20
News Summary - Corruption-free governance brings T20I closer: Siddique
Next Story