Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഴിമതിക്കാർ കൂടുതൽ...

അഴിമതിക്കാർ കൂടുതൽ തദ്ദേശം,സഹകരണം, റവന്യൂ വകുപ്പുകളിൽ

text_fields
bookmark_border
അഴിമതിക്കാർ കൂടുതൽ തദ്ദേശം,സഹകരണം, റവന്യൂ വകുപ്പുകളിൽ
cancel

കോ​ട്ട​യം: സം​സ്ഥാ​ന​ത്തെ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ൽ അ​ഴി​മ​തി​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ടു​ത​ലു​ള്ള​ത്​ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ, സ​ഹ​ക​ര​ണ, റ​വ​ന്യു വ​കു​പ്പു​ക​ളി​ൽ. അ​ഞ്ച്​ വ​ർ​ഷ​ത്തി​നു​ള്ളി​ൽ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം വി​ജി​ല​ൻ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സു​ക​ളി​ലു​ൾ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണ​മാ​ണ്​ ഇ​ത്​ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ലെ 216ഉം ​റ​വ​ന്യൂ വ​കു​പ്പി​ലെ 160ഉം ​സ​ഹ​ക​ര​ണ​വ​കു​പ്പി​ലെ 165ഉം ​ജീ​വ​ന​ക്കാ​രും വി​ജി​ല​ൻ​സ്​ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ്.

പൊ​തു​മ​രാ​മ​ത്ത്​ (56), ആ​ഭ്യ​ന്ത​രം (47), മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്​ (39), വ​നം (33), വി​ദ്യാ​ഭ്യാ​സം (31), ആ​രോ​ഗ്യം (28), സ​പ്ലൈ​കോ (20), ര​ജി​സ്​​ട്രേ​ഷ​ൻ (17), കൃ​ഷി, എ​ക്​​സൈ​സ്, ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​ൻ (16), പ​ട്ടി​ക​ജാ​തി വ​കു​പ്പ്​ (15), ക്ഷീ​രോ​ൽ​പാ​ദ​നം (10) വ​കു​പ്പു​ക​ളി​ലും അ​ഴി​മ​തി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ​വ​രു​ടെ എ​ണ്ണം ര​ണ്ട​ക്കം ക​ട​ന്നു. വി​വി​ധ വ​കു​പ്പു​ക​ളി​ലെ 1028 ജീ​വ​ന​ക്കാ​രാ​ണ്​ വി​ജി​ല​ൻ​സ്​ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ​ത്. ഇ​തി​ൽ 195 പേ​ർ​ക്കെ​തി​രെ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​യും 22 പേ​ർ​ക്കെ​തി​രെ ട്രൈ​ബ്യൂ​ണ​ൽ അ​ന്വേ​ഷ​ണ​വും 14 പേ​ർ​ക്കെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി​യും സ്വീ​ക​രി​ച്ച​താ​യി സ​ർ​ക്കാ​ർ രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

70 പേ​ർ​ക്കെ​തി​രെ തു​ട​ർ​ന​ട​പ​ടി അ​വ​സാ​നി​പ്പി​ച്ചു. 727 പേ​ർ​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:revenue departmentcooperationcorruption
News Summary - Corrupt people are more in local, cooperation and revenue departments
Next Story