Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബന്ധുനിയമന കേസ്​: ഇ.പി ജയരാജന്​ വിജിലൻസി​െൻറ ക്ലീൻ ചിറ്റ്​

text_fields
bookmark_border
ബന്ധുനിയമന കേസ്​: ഇ.പി ജയരാജന്​ വിജിലൻസി​െൻറ ക്ലീൻ ചിറ്റ്​
cancel

തിരുവനന്തപുരം: ബന്ധു നിയമന കേസിൽ ഇ.പി ജയരാജന്​ വിജിലൻസ്​ ക്ലീൻ ചീറ്റ് നൽകി​. വിജിലൻസ്​ എസ്​.പി ഡയറക്​ടർക്ക്​ സമർപ്പിച്ച റിപ്പോർട്ടിലാണ്​ ഇ.പി ജയരാജനെ കുറ്റ വിമുക്​തനാക്കുന്നത്​. അഴിമതി നിരോധന നിയമപ്രകാരം കേസ്​ നിലനിൽക്കില്ലെന്ന നിയമോപദേശം ചൂണ്ടിക്കാട്ടിയാണ്​ റിപ്പോർട്ട്​ നൽകിയത്​.  അന്വേഷണം അവസാനിപ്പിക്കാൻ അനുമതി നൽകണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. വിജിലൻസ്​ ഡയറക്​ടറു​െട പരിശോധനക്ക്​ ശേഷം റിപ്പോർട്ട്​ കോടതിയിൽ സമർപ്പിക്ക​ും. 

ഇ.പി ജയരാജനെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസുകള്‍ നിലനില്‍ക്കില്ലെന്നാണ് വിജിലന്‍സിന് നിയമോപദേശം ലഭിച്ചത്. നിയമന നടപടിയില്‍ സാമ്പത്തിക നേട്ടമോ, അധികാര ദുര്‍വിനിയോഗമോ ജയരാജന്‍ നടത്തിയിട്ടില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. അതിനാൽ കേസ്​ അവസാനിപ്പിക്കാമെന്നാണ്​ അന്വേഷണ സംഘത്തി​​​െൻറ തീരുമാനം. 

2016 ഒക്ടോബര്‍ ഒന്നിന്, ബന്ധുവായ പി. കെ ശ്രീമതി എം.പിയുടെ മകന്‍ പി.കെ സുധീര്‍ നമ്പ്യാരെ വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കെ.എസ്‌.ഐ.ഇയുടെ എം.ഡിയായി നിയമിച്ച് ഉത്തരവിറക്കിയിരുന്നു. ഇതാണ് വിവാദമായത്. തുടർന്ന്  സുധീർ നമ്പ്യാർ പദവി ഏറ്റെടുത്തില്ല. 

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - COrrepton Case of EP Jayarajan - Kerala News
Next Story