ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തിലെ രത്നങ്ങൾ ഒളിപ്പിച്ചത് ബിസ്കറ്റ് ടിന്നിൽ
text_fieldsലണ്ടൻ: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ കിരീടത്തിലെ വിലപിടിപ്പുള്ള രത്നങ്ങൾ രണ്ടാം ലോകയുദ്ധ കാലത്ത് ഒളിപ്പിച്ചത് ബിസ്കറ്റ് ടിന്നിൽ. വിൻഡ്സർ കാസിലിലെ രഹസ്യ ഇടനാഴിയിലാണ് ഇവ ഒളിപ്പിച്ചതെന്ന് ഞായറാഴ്ച പുറത്തിറങ്ങിയ ബി.ബി.സി ഡോക്യുമെൻററി പറയുന്നു. വിലപിടിപ്പുള്ള രത്നങ്ങൾ നാസികൾ പിടിച്ചെടുക്കുന്നത് ഒഴിവാക്കാനാണ് എലിസബത്ത് രാജ്ഞിയുടെ പിതാവ് ജോർജ് ആറാമൻ അവ ഒളിപ്പിച്ചത്.
അതിരഹസ്യമായ നടപടി എലിസബത്ത് രാജ്ഞിക്കുപോലും അറിയില്ലായിരുന്നു. രാജകുടുംബത്തിെൻറ പുരാതനവസ്തുക്കൾ സൂക്ഷിക്കുന്ന ഒാഫിസിലെ ഉദ്യോഗസ്ഥനായ ഒലിവർ ഉർഖുഹാർട്ട് ഇർവിൻ ആണ് ഇവ കണ്ടെത്തിയത്. മേരി രാജ്ഞിക്ക് ജോർജ് രാജാവ് എഴുതിയ കത്തിലെ വിവരങ്ങളാണ് ഇവ കണ്ടെത്താൻ സഹായകമായതെന്ന് ഒലിവർ പറഞ്ഞു. 1937ലാണ് ജോർജ് രാജാവ് കിരീടം നിർമിക്കുന്നത്. 2,868 രത്നങ്ങളുള്ള ഇവ വിശേഷാവസരങ്ങളിൽ മാത്രമേ എലിസബത്ത് രാജ്ഞി ഉപയോഗിക്കാറുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
