Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊറോണ പ്രത്യാഘാതം...

കൊറോണ പ്രത്യാഘാതം മരുന്നുവിപണിയിലേക്കും

text_fields
bookmark_border
കൊറോണ പ്രത്യാഘാതം മരുന്നുവിപണിയിലേക്കും
cancel

കൊ​ച്ചി: ചൈ​ന​യി​ൽ വ്യാ​പി​ച്ച കൊ​റോ​ണ വൈ​റ​സി​​െൻറ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ മ​രു​ന്ന്​ വി​പ​ണി​യി​ലേ​ക്കു ം. ചൈ​ന​യി​ൽ​നി​ന്ന്​ അ​സം​സ്​​കൃ​ത പ​ദാ​ർ​ഥ​ങ്ങ​ളു​ടെ വ​ര​വ്​ നി​ല​ച്ച​ത്​ ഇ​ന്ത്യ​യി​ൽ മ​രു​ന്ന്​ നി​ർ​മ ാ​ണ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും.

ഇ​ത്​ മ​രു​ന്ന്​ വി​ല​ക്ക​യ​റ്റ​ത്തി​നും ക്ഷാ​മ​ത്തി​നും ഇ​ട​യ ാ​ക്കി​യേ​ക്കും.
ഇ​ന്ത്യ​യി​ൽ മ​രു​ന്ന്​ നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ അ​സം​സ്​​കൃ​ത പ​ദാ​ർ​ഥ​ങ്ങ​ളി​ൽ ന​ല്ലൊ​രു ഭാ​ഗ​വും ചൈ​ന​യി​ൽ​നി​ന്നാ​ണ്​ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത്. പ്ര​ത്യേ​കി​ച്ച്, ആ​ൻ​റി​ബ​യോ​ട് ടി​ക്​ നി​ർ​മാ​ണ​ത്തി​ന്​ ആ​വ​ശ്യ​മാ​യ​വ. ​െകാ​റോ​ണ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട വു​ഹാ​ൻ പ്ര​വി​ശ്യ​യി​ൽ​ത​ന്നെ ഇ​ത്ത​രം അ​സം​സ്​​കൃ​ത പ​ദാ​ർ​ഥ​ങ്ങ​ൾ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന നി​ര​വ​ധി പ്ലാ​ൻ​റു​ക​ളു​ണ്ട്. ​

പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​സം​സ്​​കൃ​ത പ​ദാ​ർ​ഥ​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി ഇ​ന്ത്യ നി​ർ​ത്തി​യ​ത്​ മ​രു​ന്ന്​ നി​ർ​മാ​ണ​ത്തെ കാ​ര്യ​മാ​യി ബാ​ധി​ക്കും. നി​ല​വി​ൽ ആ​വ​ശ്യ​ത്തി​ന്​ മ​രു​ന്ന്​ സ്​​റ്റോ​ക്കു​ള്ള​തി​നാ​ൽ ഒ​രു മാ​സ​മെ​ങ്കി​ലും ക​ഴി​ഞ്ഞാ​ലേ വി​പ​ണി​യി​ൽ പ്ര​ത്യാ​ഘാ​തം അ​നു​ഭ​വ​പ്പെ​ട്ടു​തു​ട​ങ്ങൂ.

മാ​സ്​​ക്കി​ന്​ വി​ല​കൂ​ടി; കി​ട്ടാ​നി​ല്ല

കൊ​റോ​ണ ആ​ശ​ങ്ക​യെ​ത്തു​ട​ർ​ന്ന്​ ആ​വ​ശ്യ​ക്കാ​ർ വ​ൻ​തോ​തി​ൽ വ​ർ​ധി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്ത്​ ഫെ​യ്​​സ്​ മാ​സ്​​ക്കി​ന്​ (മു​ഖാ​വ​ര​ണം) ക​ടു​ത്ത ക്ഷാ​മം. വി​ല ഇ​ര​ട്ടി​യി​ല​ധി​കം വ​ർ​ധി​ക്കു​ക​യും ചെ​യ്​​തു. ഇ​ന്ത്യ​ൻ വി​പ​ണി​യി​ലെ​ത്തു​ന്ന മാ​സ്​​ക്കു​ക​ള​ു​ടെ 90 ശ​ത​മാ​ന​വും ചൈ​ന​യി​ൽ​നി​ന്നാ​ണ്. അ​വി​ടെ​നി​ന്നു​ള്ള​ ഇ​റ​ക്കു​മ​തി നി​ന്ന​തും സം​സ്ഥാ​ന​ത്ത്​ ആ​വ​ശ്യ​ക്കാ​ർ വ​ർ​ധി​ച്ച​തു​മാ​ണ്​ ക്ഷാ​മ​ത്തി​ന്​ കാ​ര​ണം. ​മൂ​ന്നു​മു​ത​ൽ 125 രൂ​പ വ​രെ​യു​ള്ള മാ​സ്​​ക്കു​ക​ളാ​ണ്​ വി​പ​ണി​യി​ലു​ള്ള​ത്. ആ​ഴ്​​ച​ക​ൾ​ക്കി​ടെ ഇ​വ​യു​ടെ വി​ല ഇ​ര​ട്ടി​യി​ല​ധി​ക​മാ​യി. കൂ​ടി​യ വി​ല ന​ൽ​കി​യാ​ലും കി​ട്ടാ​നി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. നി​പ പ​ട​ർ​ന്നു​പി​ടി​ച്ച ഘ​ട്ട​ത്തി​ലും സ​മാ​ന അ​വ​സ്ഥ​യാ​യി​രു​ന്നു. അ​ന്ന്​ മൂ​ന്നു രൂ​പ​യു​ടെ മാ​സ്​​കി​ന്​ 15ഉം 20​ഉം രൂ​പ വ​രെ​യെ​ത്തി.
രോ​ഗ​ത്തെ​ക്കു​റി​ച്ച അ​നാ​വ​ശ്യ​ഭീ​തി മൂ​ലം പൊ​തു​ജ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി മാ​സ്​​ക്കു​ക​ൾ വാ​ങ്ങി ഉ​പ​യോ​ഗി​ക്കു​ന്ന​തും​ ക്ഷാ​മ​ത്തി​ന്​ കാ​ര​ണ​മാ​യെ​ന്ന്​ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ഇ​തു​മൂ​ലം ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്​​ട​ർ​മാ​രും ന​ഴ്​​സു​മാ​രു​മ​ട​ക്കം നി​ർ​ബ​ന്ധ​മാ​യി ഉ​പ​യോ​ഗി​ക്കേ​ണ്ട​വ​ർ​ക്കു​പോ​ലും മാ​സ്​​ക്ക്​​ കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscorona newscorona in keralacorona in india
News Summary - Corona will effect medicine market too -Kerala news
Next Story