കോവിഡ് 19: കരിപ്പൂരിൽ ഉംറ തീർഥാടകരുടെ യാത്ര മുടങ്ങി
text_fieldsകരിപ്പൂർ: കൊേറാണ ൈവറസ് (കോവിഡ് 19) പടരുന്ന സാഹചര്യത്തിൽ സൗദിയിൽ ഉംറ തീർഥാടക ർക്കും ടൂറിസ്റ്റ് വിസക്കാർക്കും താൽക്കാലിക വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് ക ോഴിക്കോട് വിമാനത്താവളത്തിൽ നിരവധി പേരുടെ യാത്ര മുടങ്ങി. സൗദി എയർലൈൻസ്, സ്ൈപ സ് ജെറ്റ്, ഇത്തിഹാദ് വിമാനത്തിൽ പുറപ്പെടേണ്ടിയിരുന്നവരുടെ ഇരുനൂറ്റമ്പതോളം ഉം റ തീർഥാടകരുടെ യാത്രയാണ് മുടങ്ങിയത്.
നടപടികളെല്ലാം പൂർത്തിയാക്കി വിമാനത്തി ൽ കയറിയതിന് ശേഷം തിരിച്ചിറങ്ങിയവരും ഇതിലുൾപ്പെടും. സ്പൈസ്ജെറ്റ് ജിദ്ദ സർവ ിസ് ഒരു മണിക്കൂറോളം വൈകുകയും ചെയ്തു. സൗദി വിദേശകാര്യ മന്ത്രാലയമാണ് തീർഥാടകർക്കും ടൂറിസ്റ്റ് വിസയിലെത്തുന്നവർക്കും നിയന്ത്രണമേർപ്പെടുത്തിയത്. ഇതറിയാതെ കരിപ്പൂരിൽ എത്തിയവരുടെ യാത്രയാണ് മുടങ്ങിയത്. വിഷയം ട്രാവൽ ഏജൻസികളും അറിഞ്ഞിരുന്നില്ല. പുലർച്ചെ 5.25 നുള്ള സ്പൈസ്ജെറ്റിെൻറ ജിദ്ദ സർവിസിൽ പുറപ്പെടേണ്ട തീർഥാടകരാണ് വിമാനത്തിൽ നിന്ന് തിരിച്ചിറങ്ങേണ്ടി വന്നത്. 147 പേരായിരുന്നു ഈ വിമാനത്തിെല യാത്രക്കാർ. ഇവരിൽ ഭൂരിഭാഗം പേരും നടപടികൾ പൂർത്തിയാക്കി വിമാനത്തിൽ പ്രവേശിച്ചിരുന്നു.
ഇതിൽ ഭൂരിഭാഗം പേരും ഉംറ തീർഥാടകരാണ്. സുരക്ഷ പരിശോധനകളും എമിഗ്രേഷൻ നടപടികളും പൂർത്തിയായി വിമാനത്തിൽ കയറിയ ശേഷമായിരുന്നു യാത്രക്ക് നിയന്ത്രണമുള്ളതായി വിവരം ലഭിക്കുന്നത്. ഇതോടെ ഉംറ തീർഥാടകരെ പൂർണമായി തിരിച്ചിറക്കി. ഈ വിമാനത്തിൽ പുറപ്പെടേണ്ടിയിരുന്ന 107 പേരുടെ യാത്രയാണ് മുടങ്ങിയത്.
ഇതിൽ സന്ദർശനവിസയിലുള്ളവരും ഉൾപ്പെടും. യാത്ര മുടങ്ങിയവരുടെ ബാഗേജുകൾ പുറത്തിറക്കാൻ സമയം എടുത്തതോടെയാണ് വിമാനം വൈകിയത്. പിന്നീട് 40 യാത്രക്കാരുമായി 6.45നാണ് ജിദ്ദയിലേക്ക് പുറപ്പെട്ടത്. 11.25ന് ജിദ്ദയിലേക്കുള്ള സൗദിയിലെ 86 പേരുടെയും യാത്ര മുടങ്ങി. കൂടാതെ, അബൂദബി വഴി ഇത്തിഹാദ് വിമാനത്തിൽ പുറപ്പെട്ട 43 പേർക്കും യാത്ര ഉപേക്ഷിക്കേണ്ടി വന്നു. പുലർച്ചെ 4.30നുള്ള ഇത്തിഹാദിൽ മൂന്ന് പേരും 9.25െൻറ വിമാനത്തിൽ 40 പേരുമാണ് ഉണ്ടായിരുന്നത്. ഇവർ വിമാനത്താവളത്തിനുള്ളിൽ പ്രവേശിച്ചെങ്കിലും എമിഗ്രേഷൻ നടപടികളിലേക്ക് കടക്കുംമുമ്പ് തന്നെ വിലക്കുള്ളതായി അറിയിച്ചിരുന്നു. തുടർന്ന് പുറത്തിറങ്ങുകയായിരുന്നു.
ഇഹ്റാം കെട്ടിയിട്ടും യാത്ര പൂർത്തിയാക്കാനായില്ല; തീർഥാടകർ സങ്കടക്കടലിൽ
കരിപ്പൂർ: പുണ്യകർമത്തിന് പുറപ്പെടാനിരിക്കെ അവസാന നിമിഷം യാത്ര മുടങ്ങിയതിെൻറ സങ്കടത്തിൽ തീർഥാടകർ. നിരവധി പേർ ഇഹ്റാം കെട്ടി യാത്രക്കായി കാത്തിരിക്കുേമ്പാഴാണ് മടങ്ങിപ്പോകണമെന്ന നിർദേശം ലഭിച്ചത്. കൊറോണ വൈറസ് പടരുന്നതിനെ തുടർന്നാണ് സൗദി അറേബ്യൻ വിേദശകാര്യ മന്ത്രാലയം ഉംറ തീർഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഏറെ വൈകി വന്ന തീരുമാനം ട്രാവൽ ഏജൻസികൾക്ക് ലഭിക്കാതിരുന്നതാണ് യാത്രക്കാർക്ക് തിരിച്ചടിയായത്.
പുലർച്ച 4.30ന് അബൂദബി വഴി ജിദ്ദയിലേക്ക് പുറപ്പെടാനായുള്ള ഇത്തിഹാദ് വിമാനത്തിലെ മൂന്ന് തീർഥാടകരുടെ യാത്രയാണ് ആദ്യം മുടങ്ങിയത്. പിന്നീട് പുലർച്ച 5.25നുള്ള സ്പൈസ്ജെറ്റ് വിമാനത്തിലാണ് കൂടുതൽ പേരുണ്ടായിരുന്നത്. ഇതിൽ മൂന്ന് സംഘങ്ങളിലായി 90ഓളം ഉംറ തീർഥാടകരാണുണ്ടായിരുന്നത്. ഇവർ വിമാനത്തിൽ കയറിയപ്പോഴാണ് ഇത്തിഹാദ് വിമാനത്തിൽ പുറപ്പെടേണ്ടിയിരുന്നവരെ മടക്കിയയച്ച വിവരം വിമാനക്കമ്പനി പ്രതിനിധികൾ അറിയിക്കുന്നത്. ഞങ്ങൾക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും ഇവർ യാത്രക്കാരോട് പറഞ്ഞു. പിന്നീടാണ് തീർഥാടകർക്ക് നിയന്ത്രണമുള്ള വിവരം ലഭിച്ചതായി ഉദ്യോഗസ്ഥർ പറയുന്നത്.
ഇതോടെ ഇവർ വിമാനത്തിൽ നിന്ന് തിരിച്ചിറങ്ങുകയും ബാഗേജുകൾ പുറത്തിറക്കുകയും ചെയ്തു. ഇവരുടെ യാത്ര മുടങ്ങിയ വിവരം അറിയുന്നതിന് മുമ്പ് തന്നെ 9.25നുള്ള ഇത്തിഹാദ് വിമാനത്തിലെയും 11.30െൻറ സൗദി എയർലൈൻസ് വിമാനത്തിൽ പുറപ്പെടേണ്ടിയിരുന്ന തീർഥാടകരും കരിപ്പൂരിൽ എത്തിയിരുന്നു. എമിഗ്രേഷന് മുമ്പ് തന്നെ ഇവരെ മടക്കിയയച്ചു. ഇനി എന്ന് പുറപ്പെടാൻ പറ്റുമെന്നതിലെ ആശങ്കയും യാത്രക്കാർ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
