ചൈനയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശികൾ സൗദിയിലേക്ക് പോയി
text_fieldsകോഴിക്കോട്: ചൈനയിൽ നിന്ന് എത്തിയ കോഴിക്കോട് സ്വദേശികളായ രണ്ടുപേർ ആരോഗ്യവകുപ്പിെൻറ നിർദേശങ്ങൾ ത ള്ളി വിദേശത്തേക്ക് കടന്നതായി റിപ്പോർട്ട്. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ കഴിയണമെന ്ന നിർദേശം അവഗണിച്ച് ഇവർ സൗദി അറേബ്യയിലേക്ക് പോയതായാണ് വിവരം.
ചൈനയിൽ നിന്നും തിരിച്ചു വന്നവരായി കോഴ ിക്കോട് 60 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 58 പേർ നിരീക്ഷണത്തിൽ തുടരുന്നുണ്ട്. ലിസ്റ്റിൽ ഉൾപ്പെട്ടെ രണ്ടുപേരാണ് കഴിഞ്ഞ ദിവസം സൗദിയിലേക്ക് പോയത്.
ഇവർക്ക് വൈറസ് ബാധയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു.
ജില്ലയില്‍ 310 പേരാണ് നിരീക്ഷണത്തിലുള്ളത്. മെഡിക്കല്‍ കോളജിലും ബീച്ചാശുപത്രിയിലുമായി ചികില്‍സയിലുള്ള നാലുപേരിൽ ആർക്കും കൊറോണ സ്ഥിരീകരിച്ചിട്ടല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
