കൊറോണ: സംസ്ഥാന ദുരന്ത പ്രഖ്യാപനം പിന്‍വലിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുപേർക്ക് നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നുണ്ടായ സംസ്ഥാന ദു രന്ത പ്രഖ്യാപനം പിന്‍വലിച്ചതായി മന്ത്രി കെ.കെ. ശൈലജ. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ചീഫ് സെക്രട്ടറ ിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് തീരുമാനം.
വൂഹാനില്‍നിന്ന് കേരളത്തിലെത്തിയ 72ല്‍ 67 പേരുടേയും പരിശോധന ഫലം നെഗറ്റീവ് ആണ്. രോഗം സ്ഥിരീകരിച്ച മൂന്നു പേരുടേയും ആരോഗ്യനില തൃപ്തികരമാണ്. രോഗിയുമായി പ്രാഥമിക സമ്പര്‍ക്കമുണ്ടായിരുന്ന എല്ലാവരും കര്‍ശന നിരീക്ഷണത്തിലാണ്. ദ്വിതീയതല സമ്പര്‍ക്കമുണ്ടായിരുന്ന ആര്‍ക്കും തന്നെ രോഗലക്ഷണങ്ങളില്ല. ദേശീയ ദുരന്ത നിവാരണ അതോറിറ്റി സംഘം സംസ്ഥാനം സന്ദര്‍ശിച്ച് ഒരുക്കങ്ങളില്‍ തൃപ്തി അറിയിച്ചു.
ഫെബ്രുവരി മൂന്നിന് ശേഷം ഒരാള്‍ക്ക് പോലും രോഗം സ്ഥിരീകരിച്ചിട്ടില്ല. സംസ്ഥാനത്ത് നിലവിലുള്ള കര്‍ശനമായ ജാഗ്രതയും നിരീക്ഷണവും എല്ലാ പ്രോട്ടോക്കോളുകളും തുടര്‍ന്നും നിലവിലുണ്ടാവുമെന്ന് മന്ത്രി വ്യക്തമാക്കി.
വിവിധ ജില്ലകളിലായി 3014 പേര്‍ നിരീക്ഷണത്തിലാണ്. 2953 പേര്‍ വീടുകളിലും, 61 പേര്‍ ആശുപത്രികളിലുമാണ്. സംശയാസ്പദമായവരുടെ 285 സാമ്പിള്‍ എന്‍.ഐ.വിയില്‍ പരിശോധനക്കയച്ചിട്ടുണ്ട്. 261 സാമ്പിൾ പരിശോധനഫലം നെഗറ്റീവ് ആണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആരുടേയും ആരോഗ്യനിലയില്‍ ആശങ്കക്ക് വകയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
