Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിംഗപ്പൂർ വിമാനം...

സിംഗപ്പൂർ വിമാനം കയറ്റിയില്ല; ചൈനയിലെ കുൻമിങ്​ വിമാനത്താവളത്തിൽ കുടുങ്ങി മലയാളി വിദ്യാർഥികൾ-VIDEO

text_fields
bookmark_border
സിംഗപ്പൂർ വിമാനം കയറ്റിയില്ല; ചൈനയിലെ കുൻമിങ്​ വിമാനത്താവളത്തിൽ കുടുങ്ങി മലയാളി വിദ്യാർഥികൾ-VIDEO
cancel

ബെയ്​ജിങ്​: ചൈനയിലെ യുനാൻ പ്രവിശ്യയിൽ നിന്നും നാട്ടി​ലെത്താൻ കഴിയാതെ മലയാളി വിദ്യാർഥികൾ. കുൻമിങിൽ നിന്നും സ ിംഗപ്പൂർ ആസ്ഥാനമായ സ്​കൂട്ട്​ എയർലൈൻസി​​​െൻറ വിമാനത്തിൽ ടിക്കറ്റ്​ എടുത്ത തങ്ങളെ കയറ്റാൻ അധികൃതർ തയാറായില് ലെന്ന്​ വിഡിയോ സന്ദേശത്തിലൂടെ വിദ്യാർഥികൾ
അറിയിച്ചു. ​യുനാനിലെ ഡാലി യൂനിവേഴ്​സിറ്റിയിലെ 17 എം.ബി.ബി.എസ്​ വ ിദ്യാർഥികളാണ്​ കുൻമിങ്​ വിമാനത്താവളത്തിൽ കുടുങ്ങിയത്​.

കുൻമിങിൽ നിന്നും സിംഗപ്പൂർ വഴി തിരുവനന്തപുരത്തേക്ക്​ സർവീസ്​ നടത്തുന്ന സ്​കൂട്ട്​ എയർലൈൻസി​​​െൻറ വിമാനത്തിലാണ്​ ഇവർ ടിക്കറ്റ്​ എടുത്തിരുന്നത്​. എന്നാൽ വൈറസ്​ ബാധയുടെ സാഹചര്യത്തിൽ മറ്റു രാജ്യക്കാരെ കയറ്റാനാകില്ലെന്ന്​ എയർലൈൻസ്​ അധികൃതർ അറിയിക്കുകയായിരുന്നു.

സിംഗപ്പൂർ പൗരൻമാരെയല്ലാതെ ചൈനക്കാരെയോ, ചൈനയിലുള്ള വിദേശികളെയോ കയറ്റാൻ അനുമതിയില്ലെന്നാണ്​ എയർലൈൻസ്​ അധികൃതർ അറിയിച്ചത്​. വിദ്യാർഥികളായ ഇവർ ഫെബ്രുവരി മൂന്നിന്​​ ടിക്കറ്റ്​ ബുക്ക്​ ചെയ്​തിരുന്നു​. ഇക്കാര്യം വ്യക്തമാക്കി എയർലൈൻസ്​ മാനേജറുമായി സംസാരിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും വിദ്യാർഥികൾ വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.

രണ്ടു ദിവസത്തേക്ക്​ കുൻമിങിൽ നിന്നും ഇന്ത്യയിലേക്ക്​ വിമാന സർവീസില്ല. എംബസിയുമായി ബന്ധപ്പെ​ട്ടെങ്കിലും കൃത്യമായ മറുപടി ലഭി​ച്ചില്ല. വൈറസ്​ ബാധയുടെ സാഹചര്യത്തിൽ വിദ്യാർഥികൾ കോളജിൽ തുടരണമെന്നാണ്​ അധികൃതർ അറിയിച്ചിരുന്നത്​. എന്നാൽ ഭക്ഷണ ക്ഷാമമുൾപ്പെടെ നിരവധി പ്രശ്​നങ്ങളുണ്ട്​. പഠിക്കുന്ന ആശുപത്രിയിലടക്കം നിരവധി കൊറോണ ബാധിതരുള്ളതിനാൽ തിരിച്ചുപേക്ക്​ ആശങ്കയിലാണെന്നും വിദ്യാർഥികൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian studentskerala newscorona virusYunnanKunming airport
News Summary - Corona virus - Indian students stranded in Kunming airport -Kerala news
Next Story