കൊറോണ: ചൈനയിൽ കുടുങ്ങിയ 15 മലയാളി വിദ്യാർഥികൾ തിരിച്ചെത്തി
text_fieldsനെടുമ്പാശ്ശേരി: കൊറോണ വൈറസ് ബാധ പടരുന്ന ചൈനയിൽ കുടുങ്ങിയ 15 മലയാളി വിദ്യാർഥികൾ നാട്ടിൽ തിരിച്ചെത്തി. വെള്ളിയാ ഴ്ച രാത്രി എയർ ഏഷ്യ വിമാനത്തിൽ ബാങ്കോക്ക് വഴിയാണ് ഇവർ കൊച്ചിയിലെത്തിയത്. പുറത്തിറങ്ങിയ ഉടൻ ഇവരെ കളമശ്ശേരി മെ ഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അണുമുക്തമാക്കിയ അഞ്ച് ആംബുലൻസുകളിലാണ് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയത്. ഡോക്ടർമാർ ഉൾപ്പെട്ട മെഡിക്കൽ സംഘവും ഒപ്പമുണ്ട്. ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിന് ശേഷം വിശദ പരിശോധനയിൽ രോഗലക്ഷണങ്ങൾ ഇല്ലെന്ന് കണ്ടാൽ മാത്രമേ വീടുകളിലേക്ക് പോകാൻ അനുവദിക്കൂ.
യുനാൻ പ്രവിശ്യയിലെ ഡാലി സർവകലാശാലയിലെ മെഡിക്കൽ വിദ്യാർഥികളാണിവർ. നാട്ടിലേക്ക് തിരിക്കാൻ കോളജ് വിട്ടിറങ്ങിയ ഇവർ വിമാനത്താവളത്തിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് സഹായം അഭ്യർഥിച്ച് സമൂഹ മാധ്യമങ്ങളിൽ സന്ദേശം നൽകി. വെള്ളിയാഴ്ച ടിക്കറ്റ് തരപ്പെടുത്തി നാട്ടിലേക്ക് പോരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
