Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊല്ലത്തുകാർ 'കൊറോണയെ'...

കൊല്ലത്തുകാർ 'കൊറോണയെ' തോൽപ്പിച്ചു

text_fields
bookmark_border
കൊല്ലത്തുകാർ കൊറോണയെ തോൽപ്പിച്ചു
cancel

അ​ഞ്ചാ​ലും​മൂ​ട്: കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ഇത്തവണ മാസ്കും സാനിറ്റൈസറും സാമൂഹിക അകലവും തെരഞ്ഞെടുപ്പിനെ ഏറെ വ്യത്യസ്ഥമാക്കിയിരുന്നു. കോവിഡ്, കൊറോണ എന്ന പേരുകൾ പോലും ആളുകളെ ഭയപ്പെടുത്തുന്ന സമയത്താണ് കൊല്ലം കോർപറേഷനിൽ 'കൊറോണ' എന്ന പേരുള്ള സ്ഥാനാർഥി മത്സര രംഗത്ത് എത്തിയത്. പക്ഷേ യു.​ഡി.​എ​ഫും എ​ല്‍.​ഡി.​എ​ഫും ശ​ക്ത​മാ​യ പ്ര​ചാ​ര​ണവുമായി രം​ഗ​ത്തിറങ്ങിയതോടെ 'കൊറോണ' കോർപറേഷന്‍റെ പടിക്ക് പുറത്തുമായി.

കൊ​ല്ലം കോ​ർ​പ​റേ​ഷ​ൻ, മ​തി​ലി​ല്‍ ഡി​വി​ഷ​നി​ലെ എ​ന്‍.​ഡി.​എ സ്ഥാ​നാ​ര്‍ഥി കൊ​റോ​ണ തോ​മ​സാണ് വാർഡിൽ മൂന്നാം സ്​ഥാനത്തായത്​. ഇവിടെ വോട്ടുകൾക്ക് 121 വോട്ടുകൾക്ക്​ ആർ.എസ്​.പിയിലെ ടെൽസ തോമസാണ്​ വിജയിച്ചത്​. സി.പി.എമ്മിലെ അനീറ്റ വിജയൻ രണ്ടാമതെത്തി.

2015ലെ ​െ​ത​ര​ഞ്ഞെ​ടു​പ്പി​ല്‍ 1307 വോ​ട്ട് നേ​ടി യു.​ഡി.​എ​ഫി​ലെ ആ​ര്‍.​എ​സ്.​പി വി​ജ​യി​ച്ച മ​തി​ലി​ല്‍ ഡി​വി​ഷ​നി​ല്‍ 945 വോ​ട്ട് നേ​ടി ബി.​ജെ.​പി ര​ണ്ടാ​മ​െ​ത​ത്തി​യി​രു​ന്നു.

സാ​ക്ഷാ​ല്‍ കൊ​റോ​ണ​യെ ​അ​തി​ജീ​വി​ച്ച​യാ​ളു​മാ​ണ്​ ഇൗ ​കൊ​​റോ​ണ. കോ​വി​ഡ്​ ബാ​ധി​ച്ച്, പാ​രി​പ്പ​ള്ളി സ​ർ​ക്കാ​ർ മെ​ഡി.​കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ്​ ഒ​ക്‌​ടോ​ബ​റി​ല്‍ മ​ക​ള്‍ അ​ര്‍പ്പി​ത​ക്ക് ജ​ന്മം ന​ല്‍കി​യ​തും. പേ​രി​ലെ വ്യ​ത്യ​സ്ത​ത​യും ഭ​ര്‍ത്താ​വ് ജി​നു സു​രേ​ഷ്​ ആ​ർ.​എ​സ്.​എ​സ്​ മു​ൻ മ​ണ്ഡ​ലം കാ​ര്യ​വാ​ഹാ​യി​രു​ന്നു എ​ന്ന​തും സ്ഥാ​നാ​ര്‍ഥി നി​ർ​ണ​യ​ത്തി​ല്‍ പ​ങ്കു​വ​ഹി​ച്ചു.

പ്രചാരണത്തിനിടെ 'കൊ​റോ​ണ​യെ വി​ജ​യി​പ്പി​ക്കു​ക' എ​ന്ന ചു​മ​രെ​ഴു​ത്ത്​ ക​ണ്ട മ​തി​ലി​ല്‍ നി​വാ​സി​ക​ള്‍ ആ​ദ്യ​മൊ​ന്നു ഞെ​ട്ടിയിരുന്നു പിന്നീടാണ് നാട്ടുകാർക്ക് കാര്യം മനസ്സിലായത്. എ​ന്‍.​ഡി.​എ സ്ഥാ​നാ​ര്‍ഥി കൊ​റോ​ണ തോ​മ​സി​ന്​ വേ​ണ്ടി​യാ​ണ് ​ഇൗ ​ചു​മ​രെ​ഴു​െ​ത്ത​ന്ന്​ അ​റി​ഞ്ഞ​പ്പോ​ഴാ​ണ്​ ആ​ശ്വാ​സ​മാ​യ​ത്.

മ​തി​ലി​ല്‍ കാ​ട്ടു​വി​ള​യി​ല്‍ തോ​മ​സി​െൻറ​യും ഷീ​ബ​യു​ടെ​യും മ​ക​ളാ​ണ് കൊ​റോ​ണ തോ​മ​സ്. ഇ​ര​ട്ട​ക്കു​ട്ടി​ക​ളി​ൽ മ​ക​ൾ​ക്ക്​ കൊ​റോ​ണ എ​ന്നും മ​ക​ന്​ കോ​റ​ല്‍ തോ​മ​െ​സ​ന്നു​മാ​ണ്​ പേ​രി​ട്ട​ത്. കൊ​റോ​ണ മ​ത്സ​ര​രം​ഗ​ത്തെ​ത്തി​യ​തോ​ടെ മ​തി​ലി​ല്‍ ഡി​വി​ഷ​ന്‍ സം​സ്ഥാ​ന​ത്തെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി മാ​റിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam Corporationpanchayat election 2020corona thomasBJP
News Summary - corona thomas fuled to kollam corporation
Next Story