Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2020 12:16 AM IST Updated On
date_range 10 Jun 2020 12:16 AM ISTവിവര ഏകോപനത്തിന് കൊറോണ സേഫ് നെറ്റ്വർക്ക്
text_fieldsbookmark_border
തിരുവനന്തപുരം: വിവാദത്തെ തുടർന്ന് അമേരിക്കൽ കമ്പനിയായ സ്പ്രിൻക്ലറിനെ മാറ്റിയതിനു പിന്നാലെ വിവര ഏകോപനത്തിന് കൊറോണ സേഫ് നെറ്റ്വർക്ക് എന്ന പേരിൽ സംവിധാനം കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സംസ്ഥാന-ജില്ലതല ഏകോപനത്തിനാണ് ആരോഗ്യ വകുപ്പിെൻറ നേതൃത്വത്തിൽ പുതിയ സംവിധാനം.
എറണാകുളം ജില്ലയിൽ ഇത് പരീക്ഷിച്ച് വിജയിച്ചിരുന്നു. ബാക്കി ജില്ലകളിലും ഇത് നടപ്പാക്കാൻ ചീഫ് സെക്രട്ടറി ഉത്തരവിറക്കി. എന്നാൽ, ഡേറ്റ അനാലിസിസ് സംബന്ധിച്ച് പരാമർശമില്ല.
രോഗികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യൽ, സ്വകാര്യ ആശുപത്രികളിലേതടക്കം സൗകര്യങ്ങൾ ഏകോപിപ്പിക്കൽ, കോവിഡ് പ്രതിരോധ രംഗത്ത് വിവിധ സർക്കാർ വകുപ്പുകൾക്ക് സഹായകമാകുംവിധം വിവരവിനിമയം എന്നിവ കൂടി ലക്ഷ്യമിടുന്നു. ജില്ലകളിലും സംസ്ഥാനത്താകെയും ലഭ്യമായ സൗകര്യങ്ങളുടെ (ആശുപത്രി കിടക്കകൾ, െഎ.സി.യുകൾ, വെൻറിലേറ്ററുകൾ) വിവരം ഏകോപിപ്പിക്കുന്നതിനു പുറമെ ആംബുലൻസ് നിയന്ത്രണ സംവിധാനങ്ങൾക്കും സഹായകമാകും.
ലാബുകളിൽനിന്ന് പരിശോധന ഫലം ലഭിക്കുന്ന മുറക്ക് സമ്പർക്ക വിലക്കിലേക്ക് മാറ്റാനും രോഗം സ്ഥിരീകരിച്ചവർക്ക് ചികിത്സ നൽകാനും ഉതകും. സമ്പർക്ക വിലക്കിൽ കഴിയുന്നവർക്ക് ടെലിമെഡിസിൻ സൗകര്യം, വിവര വിനിമയം, പൊതുജനാരോഗ്യ വിദഗ്ധർ, സോഫ്റ്റ്വെയർ എൻജിനീയർമാർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ ഏകോപനം എന്നിവക്കും സഹായകമാകും.
മുഴുവൻ ഡേറ്റകളും ആരോഗ്യ വകുപ്പിേൻറതായിരിക്കും. ഹാർഡ്വെയർ, സോഫ്റ്റ്വെയർ നെറ്റ്വർക്കുകൾ ദുരന്തനിവാരണ അതോറിറ്റിയുടെ ഉടമസ്ഥതയിലും. ആരോഗ്യ വകുപ്പ് എല്ലാ ജില്ലകളിലും കൊറോണ സേഫ് നെറ്റ്വർക്ക് പ്രാബല്യത്തിലാക്കാൻ നടപടിയെടുക്കും. ജില്ലതലത്തിൽ കലക്ടർമാരും ആരോഗ്യ, റവന്യൂ, തദ്ദേശ ഉദ്യോഗസ്ഥരുമാണ് ഇതിൽ വരുക. ജില്ല മെഡിക്കൽ ഒാഫിസർമാരും ജില്ല പ്രോഗ്രോം മാനേജർമാരുമാകും ഇൻചാർജുമാർ. ഡേറ്റ സുരക്ഷ ആരോഗ്യ വകുപ്പിെൻറ ചുമതലയാകും.
ഡേറ്റ ഇന്ത്യയിലെ എംപാനൽ ചെയ്ത ക്ലൗഡ് ഇൻഫ്രാസ്ട്രച്ചർ സർവിസ് പ്രൊൈവഡറിലാകും സൂക്ഷിക്കുക. ജില്ല എമർജൻസി ഒാപറേഷൻ സെൻററുകളിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ സംസ്ഥാന സെൻററുകളുമായി ബന്ധിപ്പിക്കാൻ ദുരന്തനിവാരണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് നടപടിയെടുക്കും. സ്വതന്ത്ര-ഒാപൺ സോഴ്സ് സാേങ്കതിക വിദ്യയാകും ഉപയോഗിക്കുക.
ദുരന്ത പ്രതിരോധ ഏകോപനത്തിന് കൊച്ചിൻ സാേങ്കതിക സർവകലാശാലക്ക് ആധുനിക സാേങ്കതികവിദ്യ സെൻറർ സജ്ജമാക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. കോറോണ സേഫ് സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട് ഇൗ സെൻററും പ്രവർത്തിക്കും. സോഫ്റ്റ്വെയർ അടക്കം എല്ലാ സംവിധാനങ്ങളും കേന്ദ്രസ്ഥാപനമായ സി.ഇ.ആർ.ടി-െഎ.എനിൽ എംപാനൽ ചെയ്ത സുരക്ഷാ ഏജൻസിയെക്കൊണ്ട് ഒാഡിറ്റ് ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story