'സർനെയിം കോളം': ആശങ്ക സി.ബി.എസ്.ഇ പരിഗണിക്കണമെന്ന് ഹൈകോടതി
text_fieldsെകാച്ചി: സർനെയിമിെൻറ സ്ഥാനത്ത് വിദ്യാർഥികളുടെ ഇനിഷ്യലുകളുടെ വികസിത രൂപം കൂടി ഉൾക്കൊള്ളാൻ കഴിയുംവിധം ഒമ്പത്, പതിനൊന്ന് ക്ലാസുകളിെല രജിസ്ട്രേഷൻ ഫോറങ്ങളുടെ ഫോർമാറ്റ് മാറ്റണമെന്ന ആവശ്യം സി.ബി.എസ്.ഇ പരിഗണിക്കണമെന്ന് ഹൈകോടതി.
സി.ബി.എസ്.ഇ നൽകിയിട്ടുള്ള രജിസ്ട്രേഷൻ േഫാറത്തിൽ സർനെയിമിെൻറ സ്ഥാനത്ത് പേരിനൊപ്പം ചേർക്കുന്നവയുടെ വികസിതരൂപം തന്നെ എഴുതണമെന്നും ഇനിഷ്യൽപോലെ അക്ഷരങ്ങളാക്കി ചുരുക്കി എഴുതരുതെന്നുമുള്ള നിർദേശം ആശങ്കയും ബുദ്ധിമുട്ടുമുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി െകാച്ചി സ്വദേശി പി. എ. ഹാരിഷ് നൽകിയ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് എൻ. നഗരേഷിെൻറ ഉത്തരവ്.
ജനന സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, സ്കൂൾ രേഖകൾ എന്നിവയുമായി പൊരുത്തപ്പെടുന്നതാവണം സർനെയിം കോളത്തിൽ ചേർക്കേണ്ട വിവരങ്ങളെന്നാണ് സി.ബി.എസ്.ഇയുടെ സർക്കുലറിൽ പറയുന്നതെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, കുട്ടികൾക്ക് അഡ്മിഷൻ രജിസ്റ്ററിൽ നൽകിയിട്ടുള്ള വിവരങ്ങളിൽതന്നെ തുടരാനും വിവരങ്ങൾ കൂട്ടിച്ചേർക്കാനും നീക്കം ചെയ്യാനും മാറ്റം വരുത്താനുമുള്ള അവസരമാണ് നൽകുന്നതെന്നും ഇതിന് ശേഷം മാറ്റം സാധ്യമല്ലെന്നും സി.ബി.എസ്.ഇ അഭിഭാഷകൻ വ്യക്തമാക്കി.
സി.ബി.എസ്.ഇ ഫോറങ്ങൾ പൂരിപ്പിക്കേണ്ടി വരുന്ന സമയത്ത് മറ്റ് ഉപാധികളില്ലാത്തതിനാൽ ഇനിഷ്യലുകളുടെ പൂർണരൂപം സർനെയിം കോളത്തിൽ രേഖപ്പെടുത്താൻ നിർബന്ധിതരാവുകയാണ്. പിന്നീട് ഇത് സങ്കീർണ പ്രശ്നങ്ങൾക്ക് കാരണവുമാകുന്നു. അതിനാൽ, ഹരജിക്കാർ ഉന്നയിക്കുന്ന ആരോപണങ്ങൾ വിദ്യാർഥികൾക്കെല്ലാം ഗുണകരമാകുന്ന വിധം പരിഗണിച്ച് പരിഹരിക്കണമെന്ന് കോടതി നിർദേശിച്ചു.