സഹകരണ സംഘ അവാർഡുകൾ പ്രഖ്യാപിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച പ്രവർത്തനം കാഴ്ചവെച്ച സഹകരണ സ്ഥാപനങ്ങൾക്കുള്ള 2025ലെ സംസ്ഥാന അവാർഡുകൾ സഹകരണ മന്ത്രി എം. ലിജു വാർത്തസമ്മേളനത്തിൽ പ്രഖ്യാപിച്ചു. 10 വിഭാഗങ്ങളിലായി ലഭിച്ച അപേക്ഷകളിൽ നിന്നാണ് അവാർഡ് നിർണയ സമിതി വിജയികളെ തിരഞ്ഞെടുത്തത്. അർബൻ സഹകരണ ബാങ്ക് വിഭാഗത്തിൽ പെരിന്തൽമണ്ണ അർബൻ കോ-ഓപറേറ്റീവ് ബാങ്ക് (മലപ്പുറം) ഒന്നാം സ്ഥാനവും കൊല്ലം കോ-ഓപറേറ്റീവ് അർബൻ ബാങ്ക് രണ്ടാം സ്ഥാനവും പീപ്പിൾസ് അർബൻ കോ-ഓപറേറ്റീവ് ബാങ്ക് (എറണാകുളം) മൂന്നാം സ്ഥാനവും നേടി. പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് വിഭാഗത്തിൽ കാസർകോട് പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ഒന്നാം സ്ഥാനവും കൊയിലാണ്ടി കോ-ഓപറേറ്റീവ് അഗ്രികൾചറൽ ആൻഡ് റൂറൽ ഡെവലപ്മെന്റ് ബാങ്ക് രണ്ടാം സ്ഥാനവും ചങ്ങനാശ്ശേരി താലൂക്ക് പി.സി.എ.ആർ.ഡി.ബി മൂന്നാം സ്ഥാനവും നേടി.
മറ്റ് അവാർഡുകളും ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയ സ്ഥാപനങ്ങളും:
പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘം: നന്മണ്ട കോ-ഓപറേറ്റീവ് റൂറൽ ബാങ്ക് (കോഴിക്കോട്), ഏറാമല എസ്.സി.ബി (കോഴിക്കോട്), മാറാഞ്ചേരി എസ്.സി.ബി (മലപ്പുറം).
എംപ്ലോയീസ് സഹകരണ സംഘം: തൃശൂർ ജില്ലാ കോ-ഓപറേറ്റീവ് എംപ്ലോയീസ് കോ-ഓപറേറ്റീവ് സൊസൈറ്റി, മല്ലപ്പള്ളി കോ-ഓപറേറ്റീവ് എംപ്ലോയീസ് കോ-ഓപറേറ്റീവ് സൊസൈറ്റി (പത്തനംതിട്ട), എയ്ഡഡ് പ്രൈമറി ടീച്ചേഴ്സ് സഹകരണ സംഘം (കോട്ടയം). വനിത സഹകരണ സംഘം: ചെണ്ടയാട് വനിത സർവിസ് കോ-ഓപറേറ്റീവ് സൊസൈറ്റി (കണ്ണൂർ), പോരൂർ വനിത ക്രെഡിറ്റ് സർവിസ് കോ-ഓപറേറ്റീവ് സൊസൈറ്റി (മലപ്പുറം), വെസ്റ്റ് എളേരി വനിത സർവിസ് കോ-ഓപറേറ്റീവ് സൊസൈറ്റി (കാസർകോട്). പട്ടികജാതി/വർഗ സഹകരണ സംഘം: എളങ്കുന്നപ്പുഴ പട്ടികജാതി/പട്ടികവർഗ സർവിസ് കോ-ഓപറേറ്റീവ് സൊസൈറ്റി (എറണാകുളം), വള്ളിച്ചിറ പട്ടികജാതി സഹകരണ സംഘം (തിരുവനന്തപുരം), തിരുനെല്ലി ഗിരിജൻ സർവിസ് കോ-ഓപറേറ്റീവ് സൊസൈറ്റി (വയനാട്)
ആശുപത്രി സഹകരണ സംഘം: പി.എം.എസ്.എ മെമ്മോറിയൽ മലപ്പുറം ജില്ല സഹകരണ ആശുപത്രി, കൊച്ചിൻ സഹകരണ ആശുപത്രി സംഘം (എറണാകുളം), കൊല്ലം ജില്ലാ സഹകരണ ആശുപത്രി.
പലവക സഹകരണ സംഘം: മുളിയാർ അഗ്രികൾചറിസ്റ്റ് വെൽഫെയർ സഹകരണ സംഘം (കാസർകോട്), മാനന്തവാടി സഹകരണ അർബൻ സംഘം (വയനാട്), പെരിന്തൽമണ്ണ താലൂക്ക് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് വെൽഫെയർ സഹകരണ സംഘം (മലപ്പുറം). വിദ്യാഭ്യാസ സഹകരണ സംഘം- തളിപ്പറമ്പ് എജുക്കേഷണൽ കോ-ഓപറേറ്റീവ് സൊസൈറ്റി (കണ്ണൂർ), കോ-ഓപറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനൽ പാരാമെഡിക്കൽ ആൻഡ് ടെക്നോളജി, കണ്ണൂർ, തിരൂർ താലൂക്ക് കോ-ഓപറേറ്റീവ് എജുക്കേഷണൽ സൊസൈറ്റി (മലപ്പുറം).
മാർക്കറ്റിങ് സഹകരണ സംഘം: കൊട്ടാരക്കര താലൂക്ക് കാഷ്യു ഗ്രോവേഴ്സ് പ്രോസസിങ് ആൻഡ് മാർക്കറ്റിങ് സഹകരണ സംഘം (കൊല്ലം), നോർത്ത് മലബാർ ഡിസ്ട്രിക്ട് കോ-ഓപറേറ്റീവ് സപ്ലൈ ആൻഡ് മാർക്കറ്റിങ് സൊസൈറ്റി (കോഴിക്കോട്), റീജണൽ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ പ്രൊഡ്യൂസേഴ്സ് സഹകരണ മാർക്കറ്റിങ് സംഘം (കണ്ണൂർ).
2024-25ലെ റോബർട്ട് ഓവൻ അവാർഡിന് പെരുവമ്പ എസ്.സി.ബി (പാലക്കാട്)യിലെ കെ.എ ചന്ദ്രനെ തെരഞ്ഞെടുത്തു. ഹോസ്ദുർഗ് പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിലെ കെ.വി നാരായണന് സ്പെഷൽ ജൂറി അവാർഡും ലഭിച്ചു. കോ-ഓപ് ഡേ പുരസ്കാരം ഒറ്റൂർ എസ്.സി.ബി തിരുവനന്തപുരത്തിന് ലഭിച്ചു. ശനിയാഴ്ച നടക്കുന്ന അന്താരാഷ്ട്ര സഹകരണ ദിനാഘോഷ ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.
അന്തർദേശീയ സഹകരണ ദിനാഘോഷം ഇന്ന്
തിരുവനന്തപുരം: സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ഈ വർഷത്തെ അന്തർദേശീയ സഹകരണ ദിനാഘോഷം ശനിയാഴ്ച രാവിലെ ഒമ്പതിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ട്രാവൻകൂർ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് സഹകരണ മന്ത്രി എം. ലിജു വാർത്താസമ്മേളനത്തിൽ അറിയിച്ചു. ‘കോ-ഓപറേറ്റീവ്സ് ഫോർ പീസ് ഫുൾ വേൾഡ്’ എന്നതാണ് പ്രമേയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

