Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തട്ടിപ്പ് സഹകരണ സംഘങ്ങൾ പെരുകുന്നു;നടപടിക്ക് വിമുഖതകാട്ടി അധികൃതർ

text_fields
bookmark_border
സം​സ്ഥാ​ന​ത്ത് ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യത് എ​ട്ട് സ​ഹ​ക​ര​ണ സം​ഘ​ങ്ങളിൽ,സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യത് 399 എണ്ണത്തിൽ
തട്ടിപ്പ് സഹകരണ സംഘങ്ങൾ പെരുകുന്നു;നടപടിക്ക് വിമുഖതകാട്ടി അധികൃതർ
cancel

കണ്ണൂർ: കാലാവധി പൂർത്തിയായിട്ടും നിക്ഷേപകർക്ക് പണം തിരികെ നൽകാൻ കഴിയാത്ത നൂറുകണക്കിന് സഹകരണ സംഘങ്ങൾ പ്രവർത്തിക്കുമ്പോഴും നടപടിയെടുക്കാതെ അധികൃതർ. സർക്കാറുകൾ മാറിമാറി വന്നിട്ടും ജനങ്ങളെ കബളിപ്പിക്കുന്ന സഹകരണ സ്ഥാപനങ്ങൾക്കെതിരെ നടപടിയില്ലാത്തത് തട്ടിപ്പ് വർധിപ്പിക്കുന്നു. മികച്ചരീതിയിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളെ ബാധിക്കുമെന്ന ആശങ്കയിലാണ് ഇത്തരം തട്ടിപ്പ് സ്ഥാപനങ്ങൾക്കെതിരെ സർക്കാറുകൾ നടപടി സ്വീകരിക്കാത്തത്. സംസ്ഥാനത്ത് ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയ എട്ട് സഹകരണ സംഘങ്ങളും സാമ്പത്തിക്രമക്കേട് കണ്ടെത്തിയ 399 സഹകരണ സംഘങ്ങളും ഉള്ളതായി സഹകരണ വകുപ്പിന്റെ രേഖകളിലുണ്ട്.

3400 സംഘങ്ങൾ പ്രവർത്തനരഹിതവുമാണ്. ഈ സ്ഥാപനങ്ങളിലെല്ലാം പൊതുജനങ്ങൾക്ക് ലക്ഷങ്ങളുടെ നിക്ഷേപമുണ്ടെന്നിരിക്കെയാണ് പ്രവർത്തനരഹിതമായി കിടക്കുന്നത്. 645 സംഘങ്ങൾ ലിക്വിഡേഷൻ നടപടികൾ നേരിടുന്നവയാണ്. ഇത്രയൊക്കെ സ്ഥാപനങ്ങൾ നിയമവിരുദ്ധമായി പ്രവർത്തിക്കുമ്പോഴും അവക്കെതിരെ നടപടിയില്ലാത്തതാണ് ജനങ്ങളെ കബളിപ്പിക്കാൻ കൂണുപോലെ സഹകരണ സംഘങ്ങൾ മുളച്ചുപൊന്തുന്നതിനിടയാക്കുന്നത്. തിരിച്ചടവ് ശേഷി, ജാമ്യ വസ്തുവിന്റെ വിപണി വില, ജാമ്യവസ്തുവിന്മേലുള്ള മുൻ ബാധ്യതകൾ എന്നിവ പരിഗണിക്കാതെയുള്ള വായ്പ നൽകൽ, ഇഷ്ടക്കാരായ രാഷ്ട്രീയ പ്രവർത്തകർക്ക് മാനദണ്ഡം വിട്ട് വായ്പ നൽകൽ എന്നിവയാണ് തട്ടിപ്പ് സ്ഥാപനങ്ങളിൽ നടക്കുന്നത്. വായ്പ തിരിച്ചടവ് മുടങ്ങി കുടിശ്ശികയാകുന്ന ആദ്യകാലങ്ങളിൽതന്നെ കുടിശ്ശിക തീർക്കുന്നതിന് വായ്പക്കാരനെ സമീപിക്കുന്നതിനുപകരം വൻകുടിശ്ശിക വരെയും കാത്തിരിക്കുന്ന ഭരണസമിതികളുടെ നടപടികൾ, ആസ്തിയും ലാഭവും ആവശ്യവും കണക്കിലെടുക്കാതെ കെട്ടിടങ്ങൾ നിർമിക്കുക, വാഹനങ്ങൾ വാങ്ങുക, സ്റ്റോറുകൾ ആരംഭിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് സഹകരണ പ്രസ്ഥാനങ്ങളുടെ അടിവേരറുക്കാൻ കാരണമാകുന്നത്. വിശ്വസ്തരുടെ പേരിൽ വായ്പയെടുത്ത് തുക കൈക്കലാക്കുകയാണ് പല സ്ഥാപനങ്ങളിലും നടന്നിരിക്കുന്നതെന്നാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cooperative Societies Face Financial Irregularities
Next Story