കാർഷികരംഗത്ത് സഹകരണമേഖല ഇടപെടൽ ശക്തിപ്പെടുത്തും -മുഖ്യമന്ത്രി
text_fieldsആലപ്പുഴ: 25 വർഷംകൊണ്ട് കേരളത്തെ മധ്യവരുമാന വികസിത രാജ്യങ്ങളുടെ നിലയിലേക്ക് ഉയർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അതിനുതകുന്ന വിധത്തിൽ കാർഷിക ഉൽപാദനവും ഉൽപാദനക്ഷമതയും വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകരുടെ വരുമാനം വർധിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തും. സഹകരണ മേഖലയുമായി ബന്ധപ്പെടുത്തി അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുകയും ചെയ്യും.
നവകേരള നിർമിതിക്ക് കർഷകരുമായി ആലപ്പുഴയിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നെൽകൃഷിയുടെ കാര്യത്തിൽ സവിശേഷ ശ്രദ്ധയാണ് സർക്കാർ ചെലുത്തുന്നത്. താങ്ങുവില സഹായ ഇനത്തിൽ കേന്ദ്ര സർക്കാർ മൂന്നുവർഷമായി വരുത്തിയ കുടിശ്ശിക 763 കോടിയാണ്. കർഷകരുടെ വരുമാനം 50 ശതമാനമെങ്കിലും വർധിപ്പിക്കണമെന്ന കാഴ്ചപ്പാടോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കൃഷി മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

