Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസഹ.ബാങ്കുകൾ...

സഹ.ബാങ്കുകൾ പിടിച്ചെടുക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന്​ മുഖ്യമന്ത്രി

text_fields
bookmark_border
സഹ.ബാങ്കുകൾ പിടിച്ചെടുക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന്​ മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: സഹകരണബാങ്കുകൾ പിടിച്ചെടുക്കാനുള്ള നീക്കം അനുവദിക്കാനാകില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണമേഖലയുമായി ബന്ധ​പ്പെട്ട ഉന്നതതലയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ ബാങ്കുകളിൽ കള്ളപ്പണം സുക്ഷിച്ചിട്ടുണ്ടെങ്കിൽ ആർക്കും പരിശോധിക്കാം. എന്നാൽ റിസർവ്​ ബാങ്കി​െൻറ പൂർണ നിയന്ത്രണത്തിലാക്കണമെന്നത്​ ജനായത്ത രീതിക്ക്​ എതിരാണെന്നും അ​ദ്ദേഹം പറഞ്ഞു.

നിലവിലെ പ്രതിസന്ധിയിൽ പ്രാഥമിക ബാങ്കുകളെ നബാർഡും സംസ്​ഥാന ബാങ്കുകളും സഹായിക്കണം. ബാങ്കുകളിലെ പണമില്ലാത്ത പ്രതിസന്ധി പരിഹരിക്കാൻ മിറർ അക്കൗണ്ട്​ വഴി ശ്രമിക്കാം. പ്രാഥമിക ബാങ്കുകളിൽ അക്കൗണ്ട്​ ഉള്ളവർക്ക്​ ജില്ലാ ബാങ്കുകളിലും അക്കൗണ്ട്​ തുടങ്ങി അതിൽ നിന്ന്​ പണം പിൻവലിക്കുന്ന രീതിയാണിത്​. റുപെ കാർഡ്​ ഉപയോഗിച്ചും പ്രതിസന്ധി മറികടക്കാൻ ശ്രമിക്കണം.

സംസ്​ഥാനത്തെ പ്രാഥമിക –ജില്ലാ –സംസ്​ഥാന  ബാങ്കുകളെ കോർ ബാങ്കിങ്ങ്​ സംവിധാനത്തിനു കീഴിൽ കൊണ്ടുവരണം. എന്നാൽ പ്രവർത്തനങ്ങൾ സുതാര്യമാകും. ഇതിനു വേണ്ടി ബാങ്കുകളിലെ സോഫ്​റ്റ്​വെയറുകൾ ഏകീകരിക്കണമെന്നും മാർച്ച്​ മാസത്തിനുള്ളിൽ തന്നെ ഏകീകരിച്ച സോഫ്​റ്റ്​ വെയറുകൾ കൊണ്ടുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സഹകരണബാങ്കുകളിലെ നിക്ഷേപങ്ങൾ സുരക്ഷിതമാണെന്ന്​ ജനങ്ങളെ ബോധിപ്പിക്കാൻ പ്രാഥമിക ബാങ്കുകളി​െല ജീവനക്കാർ ഗൃഹസന്ദർശനം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:currency demonetizationcooperative bankscore banking
News Summary - cooperative banks
Next Story