Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രാഥമിക...

പ്രാഥമിക സഹകരണബാങ്കുകള്‍ നിയമാവലി ഹാജരാക്കണമെന്ന് ഹൈകോടതി

text_fields
bookmark_border
പ്രാഥമിക സഹകരണബാങ്കുകള്‍ നിയമാവലി ഹാജരാക്കണമെന്ന് ഹൈകോടതി
cancel

കൊച്ചി: പ്രാഥമിക സഹകരണബാങ്കുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട നിയമാവലി ഹാജരാക്കണമെന്ന് ഹൈകോടതി. ബാങ്കിങ് ഇടപാടുകള്‍ നടത്തുന്നതിന്‍െറ സാധുത പരിശോധിക്കുന്നതിന്‍െറ ഭാഗമായാണ് നിയമാവലിയുള്‍പ്പെടെ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചത്.
അതേസമയം, കേന്ദ്ര ബാങ്കിങ് റെഗുലേഷന്‍ പ്രകാരം ലൈസന്‍സുള്ള സ്ഥാപനങ്ങളെ മാത്രമെ ബാങ്ക് എന്ന നിര്‍വചനത്തില്‍പെടുത്താനാകൂവെന്നും പ്രാഥമിക സഹകരണസംഘങ്ങള്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നുണ്ടെങ്കിലും ബാങ്കിങ്ങിന്‍െറ പരിധിയില്‍ വരില്ളെന്നും കേന്ദ്രസര്‍ക്കാറും റിസര്‍വ് ബാങ്കും കോടതിയെ അറിയിച്ചു. 2012ലെ ബാങ്കിങ് റെഗുലേഷന്‍ ഭേദഗതിക്കുശേഷം ലൈസന്‍സുള്ള പ്രാഥമിക സഹകരണസംഘങ്ങളെ മാത്രമെ ബാങ്കുകളുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്താനാകൂ. രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള പ്രാഥമിക സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനവും സാമ്പത്തിക ഇടപാടുകളും നിയന്ത്രിക്കുന്നത് നിയമാവലിയാണ്.
അതിനാല്‍ ഇവ പരിശോധിക്കണം. സാമ്പത്തിക നയത്തിന്‍െറ ഭാഗമായാണ് പുതിയ തീരുമാനമെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു. കേന്ദ്രസര്‍ക്കാറിന്‍െറ നിലപാടിനത്തെുടര്‍ന്നാണ് ഹരജിക്കാരായ ബാങ്കുകളുടെ നിയമാവലിയും ലൈസന്‍സും ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചത്.
അസാധു നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ കൈമാറ്റം ചെയ്യാന്‍ അനുമതിതേടി സംസ്ഥാന പ്രാഥമിക സഹകരണസംഘങ്ങള്‍ സമര്‍പ്പിച്ച ഒരുകൂട്ടം ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. കൈമാറ്റത്തിനാവശ്യമായ പുതിയ നോട്ടുകള്‍ ഇത്തരം ബാങ്കുകള്‍ക്കും അനുവദിക്കണമെന്ന ആവശ്യവും ഹരജിക്കാര്‍ ഉന്നയിച്ചിട്ടുണ്ട്. പൗരന്മാര്‍ക്കുള്ള ഭരണഘടനാ അവകാശങ്ങള്‍ സഹകരണസംഘങ്ങള്‍ക്ക് അവകാശപ്പെടാനാകില്ളെന്നിരിക്കെ അഞ്ഞൂറിന്‍െറയും ആയിരത്തിന്‍െറയും നോട്ടുകള്‍ കൈമാറ്റം ചെയ്യാന്‍ അനുവദിക്കാത്തത് വിവേചനപരമാണെന്ന വാദം നിലനില്‍ക്കില്ളെന്ന് റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടി.
കേരളത്തിലെ സഹകരണബാങ്കുകളില്‍ 2,900 കോടിയുടെ നിക്ഷേപമാണുള്ളതെന്നും വ്യക്തമാക്കി. അതേസമയം, നിയമാവലിയും നിക്ഷേപങ്ങളുടെ വിശദാംശങ്ങളും പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ളെന്ന് ഹരജിക്കാരും ബോധിപ്പിച്ചു. തുടര്‍ന്ന് ഹരജികള്‍ തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high court
News Summary - cooperative banks highcourt
Next Story