ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനത്തുക നിശ്ചയിക്കാൻ തൊഴിലുടമക്ക് അധികാരമില്ല -ഹൈകോടതി
text_fieldsകൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാർ നൽകേണ്ട സംഭാവനയെത്രയെന്ന് നിശ്ചയിക്കാൻ തൊഴിലുടമക്ക് അധികാരമില്ലെന്ന് ഹൈകോടതി. സ്വന്തം സാമ്പത്തികാവസ്ഥക്കനുസരിച്ച് ജീവനക്കാർ സ്വയം സന്നദ്ധരായി നൽകുന്നതാണ് സംഭാവനയെന്നും തുക എത്രയായിരിക്കണമെന്ന് അവർ തന്നെയാണ് തീരുമാനിക്കേണ്ടതെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന സഹകരണ റജിസ്ട്രാറുടെ ഉത്തരവ് ഒരു മാസത്തേക്ക് സ്റ്റേ ചെയ്തുള്ള ഇടക്കാല ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. ഒരുതരത്തിലുള്ള സമ്മർദവുമില്ലാതെ അവരവരുടെ സാമ്പത്തികാവസ്ഥക്കനുസരിച്ച് സംഭാവന നൽകാനുള്ള അവസരം ജീവനക്കാർക്ക് നൽകണമെന്നും കോടതി നിർദേശിച്ചു.
നിർബന്ധപൂർവം ഒരു മാസത്തെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് അന്യായമാണെന്നും തടയണമെന്നും ആവശ്യപ്പെട്ട് കോ ഒാപറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് കോതമംഗലം താലൂക്ക് കമ്മിറ്റി പ്രസിഡൻറ് പി.എ. യൂസഫ്, അംഗം സിബി ചാക്കോ എന്നിവരാണ് കോടതിയെ സമീപിച്ചത്. ജീവനക്കാർ ചെയ്യുന്ന സേവനത്തിെൻറ പ്രതിഫലമാണ് ശമ്പളമെന്നും ബന്ധപ്പെട്ട സേവന വേതന വ്യവസ്ഥയിലെ ചട്ടങ്ങളും നിയമങ്ങളും പാലിച്ച് മാത്രമേ ശമ്പളത്തിൽനിന്ന് തുക പിടിക്കാനോ കുറവുചെയ്യാനോ തൊഴിലുടമക്ക് അധികാരമുള്ളൂവെന്നും കോടതി വ്യക്തമാക്കി. ശമ്പളം തൊഴിലുടമയുടെ ഒൗദാര്യമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. മാത്രമല്ല, തൊഴിലാളി രേഖാമൂലം നൽകുന്ന സമ്മതപത്രത്തിെൻറ അടിസ്ഥാനത്തിലേ ശമ്പളം പിടിക്കാനാവൂ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകണമെന്ന് നിർദേശിച്ച് പുറപ്പെടുവിച്ച സർക്കുലറിലെ മാർഗനിർദേശങ്ങളിൽ നിർബന്ധ സ്വരം അടങ്ങിയിട്ടുണ്ട്. ശമ്പളം നൽകാൻ തയാറല്ലാത്തവർ അക്കാര്യം അറിയിച്ച് വിസമ്മതപത്രം നൽകണമെന്ന നിർദേശം സ്വേച്ഛാപരവും നിയമവിരുദ്ധവുമാണ്. സ്വയം നൽകുന്നതോ കൈമാറ്റം െചയ്യുന്നതോ മാത്രമേ സംഭാവനയാകൂ. നേരിട്ടും അല്ലാതെയും ബലപ്രയോഗത്തിെൻറ രൂപത്തിൽ ജീവനക്കാരനിൽനിന്ന് പണം പിരിച്ചെടുക്കുന്നത് പിടിച്ചുപറിയാണ്. അതിനെ സംഭാവനയെന്ന് പറയാനാവില്ല. സംഭാവന നൽകേണ്ടത് എത്ര തുകയാണെന്ന് പറയാൻ തൊഴിലുടമക്ക് കഴിയില്ല.
കിട്ടുന്ന ശമ്പളംെകാണ്ട് ജീവിക്കാൻ പാടുപെടുന്ന ഒേട്ടറെ ജീവനക്കാരുണ്ട്. നിർബന്ധാവസ്ഥ ധ്വനിപ്പിക്കുന്ന അധികൃതരുടെ ഉത്തരവിനോട് വിസമ്മതത്തോടെ പ്രതികരിക്കാൻ കെൽപ്പില്ലാത്തവരാണിവർ. ഇവരുടെ ഒരു മാസത്തെ ശമ്പളം സംഭാവനയായി പിടിച്ചെടുക്കുന്നത് ജീവിതത്തെ പ്രതികൂലമായി ബാധിക്കും. ഇൗ സാഹചര്യത്തിൽ ഒരു മാസത്തെ ശമ്പളം പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 17ന് സഹകരണ രജിസ്ട്രാർ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കുന്നത് സ്റ്റേ ചെയ്യുന്നതായി കോടതി വ്യക്തമാക്കി. ഒരു മാസത്തിനകം എതിർകക്ഷികൾ ഇതുസംബന്ധിച്ച വിശദീകരണം നൽകണം. അതേസമയം, സഹകരണ ബാങ്ക് ജീവനക്കാർ അവരുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിന് ഉത്തരവ് തടസ്സമല്ലെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
