പാചകവാതക വിലയിൽ വീണ്ടും വർധന; വാണിജ്യ സിലിണ്ടറുകൾക്ക് 46 രൂപ കൂട്ടി
text_fieldsന്യൂഡൽഹി: രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധന. ഒരു സിലിണ്ടറിന് ഇനി മുതൽ 46 രൂപ അധികം നൽകണം. ഇന്ന് രാത്രി 12 മണിയോടെ വിലവർധന നിലവിൽ വരും. 19 കിലോയുടെ വാണിജ്യ സിലിണ്ടറുകൾക്കാണ് വില കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു സിലിണ്ടറിന് 3131 രൂപയായി. കേരളത്തിൽ 46, ഡൽഹിയിൽ 42, കൊൽക്കത്തയിൽ 53 രൂപ എന്നിങ്ങനെയാണ് വർധിച്ചത്.
ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നുമില്ല. ഇത് 920 എന്ന നിലയിൽ തന്നെ തുടരും. എല്ലാ മാസവും ഒന്നാം തിയതി എണ്ണക്കമ്പനികൾ വില പുതുക്കുന്നതിന്‍റെ ഭാഗമായാണ് വില വർധിപ്പിച്ചത്. വീടുകളെ ഈ വിലവർധനവിൽ നിന്നും ഒഴിവാക്കിയെങ്കിലും ഹോട്ടൽ മേഖലയെ ഈ വർധന സാരമായി ബാധിക്കും. മെയ് മാസത്തിൽ 993 രൂപയുടെ വർധനവായിരുന്നു ഉണ്ടായത്. 2025ലെ പാചകവാതക വിലയുമായി താരതമ്യം ചെയ്യുമ്പോൾ 75 ശതമാനത്തിന്‍റെ വർധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

