Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാചക വാതകം വേണോ?;...

പാചക വാതകം വേണോ?; ഇ-കെ.വൈ.സി നിർബന്ധം

text_fields
bookmark_border
പാചക വാതകം വേണോ?; ഇ-കെ.വൈ.സി നിർബന്ധം
cancel

മാനന്തവാടി: ജൂലൈ 31നകം ഇ-കെ.വൈ.സി (ബയോമെട്രിക്) പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് പാചക വാതക വിതരണം തടസ്സപ്പെടാൻ സാധ്യത. ഇതിനാൽ ഇനിയും നടപടിക്രമം പൂർത്തിയാക്കാത്തവർ ഉടൻ ഇ-കെ.വൈ.സി നിർവഹിക്കണമെന്ന് ഗ്യാസ് ഏജൻസികൾ അറിയിച്ചു.

ആരൊക്കെ ഇ-കെ.വൈ.സി ചെയ്യണം?

  • ഇതുവരെ ഒരിക്കലും ഇ-കെ.വൈ.സി (ബയോമെട്രിക്) ചെയ്യാത്ത എല്ലാ ഉപഭോക്താക്കളും നിർബന്ധമായി ഇ-കെ.വൈ.സി പൂർത്തിയാക്കണം.
  • ഇതിനകം ഇ-കെ.വൈ.സി ചെയ്തിട്ടുള്ള സാധാരണ ഉപഭോക്താക്കൾക്ക് വീണ്ടും ചെയ്യേണ്ടതില്ല.
  • പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കളും നിലവിൽ സബ്സിഡി ലഭിക്കുന്ന ഉപഭോക്താക്കളും എല്ലാ വർഷവും ഇ-കെവൈസി പുതുക്കണം

ഉടമ മരിച്ചാൽ

  • പാചകവാതക കണക്ഷൻ ഉടമ മരിച്ചിട്ടുണ്ടെങ്കിൽ കണക്ഷൻ നിയമാനുസൃത അവകാശിയുടെ പേരിലേക്ക് മാറ്റിയശേഷം ഇ-കെ.വൈ.സി (ബയോമെട്രിക്) പൂർത്തിയാക്കണം.
  • കണക്ഷൻ ഉടമ സ്ഥിരമായി പുറത്താണെങ്കിൽ, വിദേശത്താണെങ്കിൽ, അല്ലെങ്കിൽ നേരിട്ട് ഹാജരാകാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ, ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ച് കണക്ഷൻ അർഹരായ അവകാശിയുടെ പേരിലേക്ക് മാറ്റി ഇ-കെ.വൈ.സി നടപടിക്രമം പൂർത്തിയാക്കണം.

എവിടെയൊക്കെ സൗകര്യം?

• ഇ-കെ.വൈ.സി ചെയ്യുന്നതിനുള്ള സൗകര്യം എല്ലാ അക്ഷയ സെന്ററുകളിലും, സി.എസ്.സി (കോമൺ സർവിസ് സെന്റർ) കേന്ദ്രങ്ങളിലുമാണ് ലഭ്യമാക്കിയിട്ടുള്ളത്. കൂടാതെ ബന്ധപ്പെട്ട ഇൻഡെയ്ൻ ഗ്യാസ് ഏജൻസിയിലും സേവനം ലഭ്യമാണ്.

ജൂലൈ 31നകം പരമാവധി ഉപഭോക്താക്കളുടെ ഇ-കെ.വൈ.സി പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ലഭ്യമായ ഫോൺ നമ്പറുകൾ ഉപയോഗിച്ച് ഉപഭോക്താക്കളെ നേരിട്ട് ബന്ധപ്പെടുകയും ബോധവത്കരണവും ആവശ്യമായ നിർദേശങ്ങളും നൽകുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണെന്ന് കുളങ്ങരത്ത്, സയ ഇൻഡെയ്ൻ സർവിസസ് ഇ-കെ.വൈ.സി കോഓഡിനേറ്റർ കെ.പി. സലീം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MandatoryCooking GasBiometricKerala News
News Summary - Need cooking gas?; E-KYC mandatory
Next Story