Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാചകവാതക പ്രതിസന്ധി:...

പാചകവാതക പ്രതിസന്ധി: വ്യാപാരികൾ സമരത്തിന്

text_fields
bookmark_border
പാചകവാതക പ്രതിസന്ധി: വ്യാപാരികൾ സമരത്തിന്
cancel

കോ​ട്ട​യം: പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധി​യി​ൽ സം​സ്ഥാ​ന​ത്തെ വ്യാ​പാ​ര, വ്യ​വ​സാ​യ മേ​ഖ​ല നി​ശ്ച​ല​മാ​കു​ക​യാ​ണെ​ന്ന്​ വ്യാ​പാ​രി​ക​ൾ. ഭൂ​രി​പ​ക്ഷം ഹോ​ട്ട​ലു​ക​ളും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി. ചി​ക്ക​ൻ വ്യാ​പാ​രി​ക​ളും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളും പ്ര​തി​സ​ന്ധി​യി​ലാ​ണ്. പ​തി​നാ​യി​ര​ങ്ങ​ൾ​ക്ക് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ടു.

ഭീ​മ​മാ​യ പ​ലി​ശ​ക്കു ക​ടം വാ​ങ്ങി സ്ഥാ​പ​നം ന​ട​ത്തു​ന്ന​വ​ർ​ക്കാ​ണ് ഏ​റ്റ​വും വ​ലി​യ ആ​ഘാ​തം. ഹോ​ട്ട​ൽ വ്യ​വ​സാ​യ മേ​ഖ​ല​യെ ആ​വ​ശ്യ സ​ർ​വി​സാ​യി ക​ണ​ക്കാ​ക്കി പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ ല​ഭ്യ​മാ​ക്ക​ണം. പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നും​ നേ​താ​ക്ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഹോ​ട്ട​ലു​ക​ളും ബേ​ക്ക​റി​ക​ളും അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് അ​ട​ച്ചി​ടു​ന്ന​ത​ട​ക്കം സ​മ​രം ആ​ലോ​ചി​ക്കും. ആ​ദ്യ​പ​ടി​യാ​യി 23ന്​ ​എ​ല്ലാ ജി​ല്ല കേ​ന്ദ്ര​ത്തി​ലും കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും. വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ.​എ​സ്. ബി​ജു, ജി​ല്ല സെ​ക്ര​ട്ട​റി ജോ​ജി ജോ​സ​ഫ്, ഹോ​ട്ട​ൽ ആ​ൻ​ഡ്​ ബേ​ക്കേ​ഴ്സ് സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ യാ​സ​ർ അ​റാ​ഫ​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ്​ തോ​മ​സ് കു​ര്യ​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ര​തീ​ഷ് എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

23ലെ ഹോട്ടൽ സമരം മാറ്റിവെച്ചു

കൊ​ച്ചി: തി​ങ്ക​ളാ​ഴ്ച​ത്തെ ക​ട​യ​ട​പ്പ് സ​മ​രം മാ​റ്റി​വെ​ച്ച് കേ​ര​ള ഹോ​ട്ട​ൽ റ​സ്റ്റോ​റ​ന്റ് അ​സോ​സി​യേ​ഷ​ൻ. പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​വി​ൽ സ​പ്ലൈ​സ്​ ക​മീ​ഷ​ണ​ർ വി​ളി​ച്ച യോ​ഗ​ത്തി​ൽ ഹോ​ട്ട​ലു​ക​ൾ​ക്ക് 20 ശ​ത​മാ​നം സി​ലി​ണ്ട​റു​ക​ൾ വി​ത​ര​ണം ചെ​യ്യാ​മെ​ന്നും ഹോ​ട്ട​ലു​ക​ളെ ആ​വ​ശ്യ​സേ​വ​ന വി​ഭാ​ഗ​മാ​യി അം​ഗീ​ക​രി​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കാ​മെ​ന്നും ഉ​റ​പ്പ് ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം.

സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ടു​ന്ന​ത​നു​സ​രി​ച്ച് ഹോ​ട്ട​ലു​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന സി​ലി​ണ്ട​റു​ക​ളു​ടെ തോ​ത് ഉ​യ​ർ​ത്തു​മെ​ന്നും ക​മീ​ഷ​ണ​ർ ഉ​റ​പ്പു​ന​ൽ​കി. കൂ​ടാ​തെ പൈ​പ് ലൈ​ൻ ഗ്യാ​സ്​ വി​ത​ര​ണം ചെ​യ്യു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ദ്രു​ത​ഗ​തി​യി​ൽ ഹോ​ട്ട​ലു​ക​ൾ​ക്ക് ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു. ഓ​യി​ൽ ക​മ്പ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു. എ​ല്ലാ ജി​ല്ല​ക​ളി​ലും സ​പ്ലൈ ഓ​ഫി​സ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ.​എ​ച്ച്.​ആ​ർ.​എ പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി സി​ലി​ണ്ട​ർ വി​ത​ര​ണം ഏ​കോ​പി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ച​താ​യി സം​സ്​​ഥാ​ന പ്ര​സി​ഡ​ന്റ് ജി. ​ജ​യ​പാ​ലും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. അ​ബ്ദു​ൽ റ​സാ​ഖും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:striketradersCooking GasKerala News
News Summary - Cooking gas crisis: Traders to strike
Next Story