Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാചകവാതക പ്രതിസന്ധി : വിതരണപരിധി ഉയർത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടും

text_fields
bookmark_border
പാചകവാതക പ്രതിസന്ധി : വിതരണപരിധി ഉയർത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടും
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ പാചകവാതക വിതരണ പ്രതിസന്ധി പരിഹരിക്കാൻ നിലവിൽ അനുവദിച്ച വാണിജ്യ സിലിണ്ടറുകളുടെ പരിധി ഉയർത്താൻ കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. അന്തർസംസ്ഥാന തൊഴിലാളികളുടെ എണ്ണവും വർധിച്ച ഉപഭോഗവും പരിഗണിച്ച് നിലവിലെ 20 ശതമാനം വിഹിതം വർധിപ്പിക്കാനാണ് കേരളം ആവശ്യപ്പെടുക. സംസ്ഥാനത്ത് വിതരണം സുഗമമാക്കാൻ ആശുപത്രികൾ, വിദ്യാലയങ്ങൾ, അഭയകേന്ദ്രങ്ങൾ, ജനകീയ അടുക്കളകൾ, വിവരസാങ്കേതിക വിദ്യാനിലയങ്ങൾ, ശ്മശാനങ്ങൾ എന്നിവക്ക് മുൻഗണന നൽകുന്ന പ്രത്യേക പട്ടിക നിശ്ചയിക്കാനും മുഖ്യമന്ത്രി നിർദേശിച്ചു. വിതരണ സാഹചര്യം നിരീക്ഷിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സംസ്ഥാനതല സമിതിയും കലക്ടർമാരുടെ അധ്യക്ഷതയിൽ ജില്ലതല സമിതികളും രൂപവത്കരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cooking gas crisis: Centre will be asked to increase supply limit
Next Story