യുവതിയെ മതംമാറ്റി വിദേശത്തേക്ക് കടത്തിയെന്ന കേസ്: റിയാസ് റിമാൻഡിൽ
text_fieldsകൊച്ചി: യുവതിയെ മതംമാറ്റി വിദേശത്തേക്ക് കടത്താൻ ശ്രമിെച്ചന്ന കേസിൽ പിടിയിലായ ഒന്നാം പ്രതിയെ റിമാൻഡ് ചെയ്തു. ജിദ്ദയിൽനിന്ന് വരവെ കസ്റ്റഡിയിലെടുത്ത പറവൂർ മന്ദം സ്വദേശി മുഹമ്മദ് റിയാസിനെയാണ് എറണാകുളം പ്രത്യേക എൻ.െഎ.എ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്. ശനിയാഴ്ച രാത്രി വൈകി അറസ്റ്റ് ചെയ്ത ഇയാളെ ഞായറാഴ്ച ജഡ്ജിയുടെ വീട്ടിൽ ഹാജരാക്കിയാണ് റിമാൻഡ് ചെയ്തത്.
അതിനിടെ, നേരത്തേ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന രണ്ടുപേർ സമർപ്പിച്ച പറവൂർ സ്വദേശികളായ ഫയാസ് (23), സിയാദ് (48) എന്നിവരുടെ ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ എൻ.െഎ.എ കൂടുതൽ സമയം ആവശ്യപ്പെട്ടു. എൻ.െഎ.എയുടെ ആവശ്യം പരിഗണിച്ച് ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. ഗുജറാത്തിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശിനി നൽകിയ പരാതിയിലാണ് മൂവരും പിടിയിലായത്.