Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഭർത്താവും...

'ഭർത്താവും അമ്മായിയമ്മയും ഉപദ്രവിക്കാറുണ്ടെങ്കിൽ അനുഭവിച്ചോ'; പീഡന പരാതി നൽകിയ യുവതിയോട്​ വനിത കമീഷൻ ​അധ്യക്ഷ

text_fields
bookmark_border
mc josephine
cancel

കൊച്ചി: ഭർതൃഗൃഹത്തിലെ പീഡന പരാതി നൽകാൻ വിളിച്ച യുവതിക്ക്​ വനിത കമീഷൻ ചെയർപേഴ്​സൺ എം.സി ജോസഫൈൻ നൽകിയ മറുപടി വിവാദത്തിൽ. സ്വകാര്യ ചാനലിൽ നടന്ന ലൈവ്​ ഷോയിൽ ഗാർഹികപീഡന പരാതി പറഞ്ഞ യുവതിയോടാണ്​​ എം.സി ജോസഫൈൻ നീതിരഹിതമായി പ്രതികരിച്ചത്​.

'2014ൽ ആണ്​ കല്യാണം കഴിഞ്ഞത്​. ഭർത്താവ്​ വിദേശത്ത്​​ പോയ ശേഷം അമ്മായിയമ്മ ശാരീരികമായി മർദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യാറുണ്ട്​. ഭർത്താവിൽ നിന്നും സമാനമായ പീഡനമേറ്റതായും യുവതി വനിതാകമീഷന് ​േഫാണിലൂടെ​ നൽകിയ പരാതിയിൽ പറയുന്നു.

ഇത്​ കേട്ട ഉടൻ നിങ്ങൾ എന്ത്​ കൊണ്ട്​ ​െ​പാലീസിൽ പരാതി നൽകിയില്ലെന്നാണ്​​ ജോസഫൈൻ ചോദിച്ചത്​. ഞാൻ ആരെയും അറിയിച്ചില്ലെന്ന്​ യുവതി മറുപടി നൽകുന്നുണ്ട്​. ​എന്നാൽ പിന്നെ അനുഭവിച്ചോ എന്നാണ്​ യുവതിക്ക്​​ ജോസഫൈൻ നൽകിയ മറുപടി.

ഭർത്താവുമായി യോജിച്ച്​ ജീവിക്കാൻ താൽപര്യമില്ലെങ്കിൽ സ്​ത്രീധനവും നഷ്​ടപരിഹാരവും തിരിച്ച്​ കിട്ടാൻ നല്ല വക്കീൽ വഴി കുടുംബകോടതിയെ സമീപിക്കാനും വനിത കമീഷൻ അധ്യക്ഷ ഉപദേശം നൽകുന്നുണ്ട്​. വേണമെങ്കിൽ വനിതകമീഷനിൽ പരാതി നൽകാനും എം.സി ജോസഫൈൻ പറയുന്നുണ്ട്​. ജോസഫൈന്‍റെ ഈ മറുപടി​കളോട്​ യുവതി പ്രതികരിക്കാതെ സംഭാഷണം അവസാനിക്കുകയാണ്​ ചെയ്​തത്​.

ഈ വിഡിയോ പുറത്ത്​ വന്നതോടെ സോഷ്യൽ മീഡിയയിൽ വ്യാപകപ്രതിഷേധമാണ്​ ഉയരുന്നത്​.

ഏതെങ്കിലും സീരിയലിലെ ദുഷ്ട കഥാപാത്രമായ "അമ്മായിയമ്മ " അല്ല, സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷയായ സഖാവ് എം.സി ജോസഫൈനാണ്... എന്ന്​ പറഞ്ഞാണ്​ യൂത്ത്​കോൺഗ്രസ്​ ജനറൽ സെക്രട്ടറിയായ രാഹൂൽ മാങ്കൂട്ടത്തിൽ വിഡിയോ ഷെയർ ചെയ്​തിരിക്കുന്നത്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala Women
News Summary - Controversy over Women's Commission's stand on harassment of women
Next Story