Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖം രക്ഷിക്കാൻ...

മുഖം രക്ഷിക്കാൻ സി.പി.എമ്മിന്‍റെ ഇടപെടൽ

text_fields
bookmark_border
arya rajendran letter
cancel

തി​രു​വ​ന​ന്ത​പു​രം: പാ​ര്‍ട്ടി​ക്കാ​രു​ടെ നി​യ​മ​ന​ത്തി​നാ​യു​ള്ള തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ മേ​യ​റു​ടെ ക​ത്തി​നെ ചൊ​ല്ലി​യു​ള്ള വി​വാ​ദ​ത്തി​ലും കു​ടു​ങ്ങി സി.​പി.​എം. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്​ അം​ഗ​മാ​യ ആ​നാ​വൂ​ർ നാ​ഗ​പ്പ​നെ ഉ​ൾ​പ്പെ​ടെ കു​ടു​ക്കു​ന്ന വി​ഷ​യം വി​വാ​ദ​മാ​യ​തോ​ടെ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ ഇ​ട​പെ​ട​ലു​മു​ണ്ടാ​യി. കോ​ർ​പ​റേ​ഷ​ന്‍റെ താ​ല്‍ക്കാ​ലി​ക ഒ​ഴി​വു​ക​ളി​ലെ നി​യ​മ​നം എം​പ്ലോ​യ്​​മെ​ന്റ് എ​ക്സ്ചേ​ഞ്ച് വ​ഴി​യാ​ക്കി മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം മ​ന്ത്രി എം.​ബി. രാ​ജേ​ഷി​ന്‍റെ അ​റി​യി​പ്പ്​ പു​റ​ത്തു​വ​ന്നു.

സി.​പി.​എം നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ്​ എം.​ബി. രാ​ജേ​ഷ് വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട​ത്. വി​ഷ​യം ത​ണു​പ്പി​ക്കാ​നാ​ണ്​ സി.​പി.​എം ശ്ര​മി​ച്ച​തെ​ങ്കി​ലും മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ന്‍റെ ന​ട​പ​ടി സി.​പി.​എ​മ്മി​നെ വെ​ട്ടി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. സ​ർ​ക്കാ​റി​ന്‍റെ വി​വി​ധ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ പാ​ർ​ട്ടി നി​യ​മ​നം ന​ട​ക്കു​ന്നെ​ന്ന ആ​ക്ഷേ​പം നി​ല​വി​ലു​ണ്ടെ​ങ്കി​ലും അ​ത്​ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളൊ​ന്നും പു​റ​ത്തു​വ​ന്നി​രു​ന്നി​ല്ല. എ​ന്നാ​ൽ ആ​ര്യ രാ​ജേ​ന്ദ്ര​നും പൊ​തു​മ​രാ​മ​ത്ത്​ സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ ഡി.​ആ​ർ. അ​നി​ലും ജി​ല്ല സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ന്​ ന​ൽ​കി​യ​തെ​ന്ന പേ​രി​ൽ ക​ത്തു​ക​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ​ സി.​പി.​എം വെ​ട്ടി​ലാ​യി. ഈ ​ക​ത്തു​ക​ൾ യ​ഥാ​ർ​ഥ​മാ​ണോ വ്യാ​ജ​മാ​ണോ​യെ​ന്നും ഇ​തു​വ​രെ പാ​ർ​ട്ടി വ്യ​ക്ത​മാ​ക്കാ​ത്ത​ത്​​ ദു​രൂ​ഹ​ത വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്.

സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ൾ ന​ട​ക്കു​ന്നെ​ന്ന ഗ​വ​ർ​ണ​റു​ടെ ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന്​ ഗ​വ​ർ​ണ​ർ​ക്കെ​തി​രെ പ്ര​ക്ഷോ​ഭം ഉ​ൾ​പ്പെ​ടെ ആ​സൂ​ത്ര​ണം ചെ​യ്യാ​ൻ ​ചേ​ർ​ന്ന യോ​ഗ​ത്തി​നി​ടെ ഇ​ത്ത​ര​മൊ​രു ആ​ക്ഷേ​പം പാ​ർ​ട്ടി​ക്കെ​തി​രെ ഉ​യ​ർ​ന്ന​തോ​ടെ സി.​പി.​എ​മ്മി​ന്​ താ​ൽ​ക്കാ​ലി​ക​മാ​യെ​ങ്കി​ലും മു​ഖം​ര​ക്ഷി​ക്കാ​ൻ ഇ​ട​പെ​ടേ​ണ്ടി​വ​ന്നു. നി​യ​മ​ന​ങ്ങ​ൾ എം​പ്ലോ​യ്​​മെ​ന്‍റ്​ എ​ക്സ്​​ചേ​ഞ്ചി​ന്​ കൈ​മാ​റാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ മേ​യ​ർ എ​ന്ന നി​ല​യി​ൽ ആ​ര്യ രാ​ജേ​ന്ദ്ര​നെ ചു​മ​ത​ല ഏ​ൽ​പ്പി​ക്കു​മ്പോ​ൾ​ത​ന്നെ സി.​പി.​എ​മ്മി​ൽ അ​സ്വാ​ര​സ്യ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. യോ​ഗ്യ​ത​യു​ള്ള പ​ല​രെ​യും ഒ​ഴി​വാ​ക്കി​യാ​ണ്​ വി​ദ്യാ​ർ​ഥി​നി​യാ​യ ആ​ര്യ​യെ മേ​യ​റാ​ക്കി​യ​ത്. എ​ന്നാ​ൽ മേ​യ​ർ എ​ന്ന നി​ല​യി​ൽ വി​വാ​ദ​ങ്ങ​ളു​ടെ പ​ര​മ്പ​ര ത​ന്നെ ആ​ര്യ രാ​​ജേ​ന്ദ്ര​നു​ണ്ടാ​ക്കി​യ​ത്​ സി.​പി.​എ​മ്മി​ന്​ ത​ല​വേ​ദ​ന സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mayorArya RajendranletterCPM
News Summary - Controversy over Thiruvananthapuram Corporation Mayor's letter
Next Story