Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകശുവണ്ടി അഴിമതി...

കശുവണ്ടി അഴിമതി പ്രോസിക്യൂഷൻ അനുമതി ഉത്തരവിൽ വിവാദം; തിരുത്താൻ സർക്കാർ

text_fields
bookmark_border
കശുവണ്ടി അഴിമതി പ്രോസിക്യൂഷൻ അനുമതി ഉത്തരവിൽ വിവാദം; തിരുത്താൻ സർക്കാർ
cancel

തി​രു​വ​ന​ന്ത​പു​രം: ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ അ​ഴി​മ​തി​ക്കേ​സി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രാ​യ പ്രോ​സി​ക്യൂ​ഷ​ന് അ​നു​മ​തി ന​ൽ​കു​ന്ന ഉ​ത്ത​ര​വി​ൽ സം​ഭ​വി​ച്ച പി​ഴ​വ്​ തി​രു​ത്താ​നൊ​രു​ങ്ങി സ​ർ​ക്കാ​ർ. പ്ര​തി​ക​ൾ​ക്ക്​ അ​നു​കൂ​ല​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ഉ​ത്ത​ര​വി​ലു​ള്ള​തും പ്ര​തി ത​ന്നെ അ​ക്കാ​ര്യം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ര​സ്യ​മാ​ക്കി​യ​തു​മാ​യി ബ​ന്​​ധ​പ്പെ​ട്ടും വി​വാ​ദം ഉ​യ​ർ​ന്ന​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ സ​ർ​ക്കാ​ർ നീ​ക്കം. ഹൈ​കോ​ട​തി​യു​ടെ സ​മ്മ​ർ​ദം മൂ​ല​മാ​ണ് കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​തെ​ന്നും കേ​സി​നെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​ൻ സ​മ​യം കി​ട്ടി​യി​ല്ലെ​ന്നു​മാ​ണ് ഉ​ത്ത​ര​വി​ലു​ള്ള​ത്. അ​സാ​ധാ​ര​ണ വി​ശ​ദീ​ക​ര​ണ​മു​ള്ള ഉ​ത്ത​ര​വ് കോ​ട​തി​യി​ൽ എ​ത്തി​യാ​ൽ തി​രി​ച്ച​ടി​യാ​കു​മെ​ന്ന് തി​രി​ച്ച​റി​ഞ്ഞാ​ണ്​ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ൽ ഉ​ത്ത​ര​വ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​തി​രു​ന്ന​ത്. ഉത്തരവ് തിരുത്തി ഇറക്കണമെന്നാവശ്യപ്പെട്ട് അഡ്വക്കറ്റ് ജനറൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്. ഈ ​വി​ഷ​യം വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ചൂ​ടു​പി​ടി​ക്കാ​നാ​ണ്​ സാ​ധ്യ​ത. കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കാ​ത്ത അ​നു​മ​തി ഉ​ത്ത​ര​വി​ന്‍റെ ഭാ​ഗ​ങ്ങ​ൾ പ്ര​തി വാ​യി​ച്ച​തും​ വി​വാ​ദ​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​കും. ഇ​ക്കാ​ര്യം ചോ​ദ്യം ചെ​യ്ത്​ പ​രാ​തി​ക്കാ​ര​ൻ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നാ​ണ്​ വി​വ​രം.

2020ൽ ​സി.​ബി.​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ൽ ആ​റ് വ​ർ​ഷം ഇ​ട​ത് സ​ർ​ക്കാ​ർ പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ത​ട​ഞ്ഞു​വെ​ച്ച പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ ന​ൽ​കി​യ​ത്. എ​ന്നാ​ൽ സ​ർ​ക്കാ​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ലെ പ​ര​മാ​ർ​ശ​ങ്ങ​ൾ അ​സാ​ധാ​ര​ണ​മാ​ണ്. കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി ഒ​ഴി​വാ​ക്കാ​നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​തെ​ന്നും കേ​സി​നെ​ക്കു​റി​ച്ച് മ​ന​സ്സി​രു​ത്തി പ​ഠി​ക്കാ​ൻ സാ​വ​കാ​ശം കി​ട്ടി​യി​ല്ലെ​ന്നു​മാ​ണ് വ്യ​വ​സാ​യ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി കെ. ​ബി​ജു ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ലു​ള്ള​ത്. തെ​ളി​വ് വി​ല​യി​രു​ത്തു​ന്ന​തി​ൽ ഹൈ​കോ​ട​തി വി​ചാ​ര​ണ കോ​ട​തി​യെ​പോ​ലെ പെ​രു​മാ​റി​യ​പ്പോ​ൾ സ​മ്മ​ർ​ദം കാ​ര​ണം പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി ന​ൽ​കാ​ൻ സ​ർ​ക്കാ​ർ നി​ർ​ബ​ന്ധി​ത​രാ​യെ​ന്നും ഉ​ത്ത​ര​വി​ൽ കു​റ്റ​പ്പെ​ടു​ത്തു​ന്നു. പ്ര​തി​ക​ൾ​ക്ക് ഭാ​വി​യി​ൽ അ​പ്പീ​ൽ ഫ​യ​ൽ ചെ​യ്യാ​നു​ള്ള അ​വ​കാ​ശ​ത്തോ​ടെ​യാ​ണ് ഉ​ത്ത​ര​വ് അ​വ​സാ​നി​ക്കു​ന്ന​ത്.

ഹൈ​കോ​ട​തി​യി​ൽ ന​ൽ​കേ​ണ്ട സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ലെ ഈ ​അ​സാ​ധാ​ര​ണ​ത്വം തി​രി​ച്ച​റി​ഞ്ഞും ക​ടു​ത്ത ന​ട​പ​ടി ഒ​ഴി​വാ​ക്കാ​നു​മാ​ണ് അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ൽ ജെ​യ്ജു ബാ​ബു ഉ​ത്ത​ര​വ് ഹാ​ജ​രാ​ക്കാ​ൻ കൂ​ടു​ത​ൽ സാ​വ​കാ​ശം തേ​ടി​യ​തെ​ന്ന്​ വ്യ​ക്​​തം. പ്ര​തി​ക​ൾ​ക്ക് അ​നു​കൂ​ല പ​രാ​മ​ർ​ശ​മു​ള്ള ഉ​ത്ത​ര​വ് കേ​സി​ൽ പ്ര​തി​യാ​യ ഐ.​എ​ൻ.​ടി.​യു.​സി നേ​ന​താ​വ്​ ആ​ർ. ‍ച​ന്ദ്ര​ശേ​ഖ​ര​ൻ ത​ന്നെ പ​ര​സ്യ​മാ​യി വാ​യി​ച്ച​ത് സ​ർ​ക്കാ​റി​ന് തി​രി​ച്ച​ടി​യാ​ണ്. നി​യ​മ വൃ​ത്ത​ങ്ങ​ളി​ൽ ഉ​ത്ത​ര​വ് ച​ർ​ച്ച​യാ​കാ​നും ഇ​തി​ട​യാ​ക്കി. ആ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഉ​ത്ത​ര​വ് തി​രു​ത്താ​ൻ എ.​ജി ആ​വ​ശ്യ​പ്പെ​ട്ട​ത്. എ.​ജി അ​റി​യാ​തെ ആ​രാ​ണ് ഉ​ത്ത​ര​വ് ത​യാ​റാ​ക്കി​യ​തെ​ന്ന ചോ​ദ്യ​വും ഉ​യ​രു​ന്നു​ണ്ട്.

സ​ർ​ക്കാ​ർ ന​ട​പ​ടി കോ​ട​തി​യോ​ടു​ള്ള വെ​ല്ലു​വി​ളി -പ​രാ​തി​ക്കാ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: സ​ര്‍ക്കാ​ര്‍ ന​ട​പ​ടി കോ​ട​തി​യോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും പ്ര​തി​ക​ളെ സ​ഹാ​യി​ക്കാ​നു​ള്ള നീ​ക്ക​മാ​ണി​തെ​ന്നും കേ​സി​ലെ പ​രാ​തി​ക്കാ​ര​ന്‍ ക​ട​കം​പ​ള്ളി മ​നോ​ജ് ആ​രോ​പി​ച്ചു. കേ​സ്​ അ​ട്ടി​മ​റി​ക്കാ​നും പ്ര​തി​ക​ൾ​ക്ക്​ ര​ക്ഷ​പ്പെ​ടാ​നും അ​വ​സ​ര​മൊ​രു​ക്കു​ന്ന​താ​ണ്​ സ​ർ​ക്കാ​ർ നീ​ക്ക​മെ​ന്ന്​ സം​ശ​യി​ക്കേ​ണ്ട​തു​ണ്ട്. കോ​ട​തി​യെ കു​റ്റ​പ്പെ​ടു​ത്തു​ന്ന പ​രാ​മ​ര്‍ശ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ത്തി​യ​തും പ്ര​തി​ക്ക് ആ​ദ്യം ഉ​ത്ത​ര​വ് ല​ഭി​ച്ച​തും കേ​ട്ടു​കേ​ള്‍വി​യി​ല്ലാ​ത്തതാ​ണ്. ഉ​ത്ത​ര​വി​ന്‍റെ പ​ക​ര്‍പ്പ് പ്ര​തി​ക​ളാ​യ ച​ന്ദ്ര​ശേ​ഖ​ര​നും കെ.​എ ര​തീ​ഷി​നും ന​ല്‍കാ​ന്‍ ഉ​ത്ത​ര​വി​ല്‍ ത​ന്നെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​തി​നാ​ല്‍ കോ​ട​തി കാ​ണും​മു​മ്പ്​ പ്ര​തി ഉ​ത്ത​ര​വ് ക​ണ്ട​ത് സ​ര്‍ക്കാ​ര്‍ ന​ല്‍കി​യ​തു​കൊ​ണ്ടാ​ണെ​ന്നും പ​രാ​തി​ക്കാ​ര​ൻ ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala BudgetTaxpayerEconomic Policy
News Summary - Controversy over prosecution sanction order in Cashew scam; Government to correct the error
Next Story