മെഗാ സൂംബാ ഡിസ്പ്ലേ ഇന്ന്; ടീഷർട്ടിൽ മുഖ്യമന്ത്രിയുടെ ഫോട്ടോ ഉൾപ്പെടുത്തിയതിൽ വിവാദം
text_fieldsതിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ലഹരിവിരുദ്ധ കാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി 1500ലധികം വിദ്യാർഥികളെ പങ്കെടുപ്പിച്ച് ബുധനാഴ്ച മെഗാ സൂംബാ ഡിസ്പ്ലേ അരങ്ങേറും. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിദ്യാർഥികൾക്കൊപ്പം അധ്യാപകരും ഡിസ്പ്ലേയുടെ ഭാഗമാകും.
പരിപാടിയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും ധരിക്കാൻ തയാറാക്കിയ ടീ ഷർട്ടിൽ മുഖ്യമന്ത്രിയുടെ ഫോട്ടോ അച്ചടിച്ച നടപടിക്കെതിരെ വിമർശനവുമുയർന്നു.
വിദ്യാഭ്യാസ മേഖലയിൽ ലഹരിക്കെതിരെ നടക്കുന്ന പരിപാടികൾ പോലും ചുവപ്പുവത്കരിക്കാനും രാഷ്ട്രീയവത്കരിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ കുറ്റപ്പെടുത്തി. ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറിയില്ലെങ്കിൽ പ്രക്ഷോഭത്തിനിറങ്ങുമെന്നും കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദും ജനറൽ സെക്രട്ടറി പി.കെ. അരവിന്ദനും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

