Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷിജുഖാന്​ 'കേരള'യിൽ...

ഷിജുഖാന്​ 'കേരള'യിൽ പി.ഡി.എഫ്​​ നൽകിയതിലും വിവാദം; കണ്ണൂർ സർവകലാശാലയിൽ അസി. പ്രഫസർ നിയമനം ലക്ഷ്യമി​െട്ടന്ന്​​​ ആരോപണം

text_fields
bookmark_border
ഷിജുഖാന്​ കേരളയിൽ പി.ഡി.എഫ്​​ നൽകിയതിലും വിവാദം; കണ്ണൂർ സർവകലാശാലയിൽ അസി. പ്രഫസർ നിയമനം ലക്ഷ്യമി​െട്ടന്ന്​​​ ആരോപണം
cancel

തി​രു​വ​ന​ന്ത​പു​രം: ശി​ശു​ക്ഷേ​മ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ജു​ഖാ​ന് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല മ​ല​യാ​ള വി​ഭാ​ഗ​ത്തി​ൽ പോ​സ്​​റ്റ്​ ഡോ​ക്ട​റ​ൽ ഫെ​ലോ​ഷി​പ് (പി.​ഡി.​എ​ഫ്) അ​നു​വ​ദി​ച്ച​തും, പ്ര​ത്യേ​ക പ​രി​ഗ​ണ​യി​ൽ ച​ട്ട വി​രു​ദ്ധ​മാ​യി ജോ​യി​ൻ ചെ​യ്യു​ന്ന​തി​ന് കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ച്ച​തും വി​വാ​ദ​ത്തി​ൽ. അ​ടു​ത്ത ദി​വ​സം ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തു​ന്ന മ​ല​യാ​ളം അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​റെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള ഓ​ൺ​ലൈ​ൻ ഇ​ൻ​റ​ർ​വ്യൂ​വി​ൽ, അ​ധി​ക യോ​ഗ്യ​ത​ക്ക്​ വേ​ണ്ടി​യാ​ണ് പോ​സ്​​റ്റ്​ ഡോ​ക്ട​റ​ൽ ഫെ​ലോ​ഷി​പ് അ​നു​വ​ദി​ച്ച​തെ​ന്നാ​ണ്​ ആ​ക്ഷേ​പം.

മ​റ്റൊ​രു പൂ​ർ​ണ​സ​മ​യ ഔ​ദ്യോ​ഗി​ക ചു​മ​ത​ല വ​ഹി​ക്കു​ന്ന​വ​ർ​ക്ക് പോ​സ്​​റ്റ്​ ഡോ​ക്ട​റ​ൽ ഫെ​ലോ​ഷി​പ് അ​നു​വ​ദി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന യു.​ജി.​സി വ്യ​വ​സ്ഥ മ​റി​ക​ട​ന്നാ​ണ് കേ​ര​ള സി​ൻ​ഡി​ക്കേ​റ്റ് ഫെ​ലോ​ഷി​പ് അ​നു​വ​ദി​ച്ച​തും ജോ​യി​ൻ ചെ​യ്യു​ന്ന​തി​ന്​ ആ​റു​മാ​സം സ​മ​യം നീ​ട്ടി​ന​ൽ​കി​യ​തും.

ദ​ത്ത്​ വി​വാ​ദ​ത്തി​ൽ അ​ക​പ്പെ​ട്ട ഷി​ജു​ഖാ​നെ ശി​ശു​ക്ഷേ​മ​സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന്​ നീ​ക്കി ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​റാ​യി നി​യ​മി​ക്കാ​നു​ള്ള നീ​ക്കം ന​ട​ക്കു​ന്ന​താ​യി ആ​രോ​പ​ണ​മു​ണ്ട്. സം​വ​ര​ണ ത​സ്തി​ക​യി​ലേ​ക്കു​ള്ള ഇ​ൻ​റ​ർ​വ്യൂ ബു​ധ​നാ​ഴ്​​ച ഓ​ൺ​ലൈ​നാ​യി ന​ട​ത്തു​ന്ന​ു​ണ്ട്. സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഷി​ജു​ഖാ​ൻ അ​പേ​ക്ഷ​ക​നാ​യി​രു​ന്നെ​ങ്കി​ലും സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷി​െൻറ ഭാ​ര്യ നി​നി​താ ക​ണി​ച്ചേ​രി​ക്ക് നി​യ​മ​നം ന​ൽ​കി​യ​തോ​ടെ ഷി​ജു​ഖാ​ൻ ത​ഴ​യ​പ്പെ​ട്ടി​രു​ന്നു.

പോ​സ്​​റ്റ്​ ഡോ​ക്ട​റ​ൽ ഫെ​ലോ​ക്ക്​ അ​സി. ​പ്ര​ഫ​സ​ർ നി​യ​മ​ന ഇ​ൻ​റ​ർ​വ്യൂ​വി​ൽ മു​ൻ​ഗ​ണ​ന ല​ഭി​ക്കു​മെ​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത​താ​ണ് ഷി​ജു​ഖാ​ന് ജോ​യി​ൻ ചെ​യ്യാ​നു​ള്ള സ​മ​യം ആ​റു​മാ​സം നീ​ട്ടി​ന​ൽ​കി​യ​തെ​ന്നാ​ണ്​ ആ​രോ​പ​ണം.

ഇ​തു​വ​രെ പോ​സ്​​റ്റ്​ ഡോ​ക്ട​റ​ൽ ഫെ​ലോ​ഷി​പ്പി​ന് പ്ര​വേ​ശി​ക്കാ​ൻ ആ​ർ​ക്കും സ​മ​യം നീ​ട്ടി ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ര​ജി​സ്ട്രാ​ർ, സി​ൻ​ഡി​ക്കേ​റ്റി​ന് ന​ൽ​കി​യ കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നെ​ങ്കി​ലും അ​ത് സി​ൻ​ഡി​ക്കേ​റ്റ് അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു. നി​യ​മ​ന​ത്തി​ന്​ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വൈ​സ്​ ചാ​ൻ​സ​ല​ർ​ക്കു​മേ​ൽ സ​മ്മ​ർ​ദ​മു​ള്ള​താ​യും ആ​ക്ഷേ​പ​മു​ണ്ട്.

അ​മ്മ​യി​ൽ​നി​ന്ന്​ കു​ഞ്ഞി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​ന് ഒ​ത്താ​ശ ചെ​യ്ത​താ​യി ആ​രോ​പ​ണ വി​ധേ​യ​നാ​കു​ക​യും അ​ന​ധി​കൃ​ത പി.​ഡി.​എ​ഫ് നേ​ടു​ക​യും ചെ​യ്​​ത​ ഷി​ജു​ഖാ​ന് പു​തി​യ ലാ​വ​ണ​മൊ​രു​ക്കാ​ൻ അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ നി​യ​മ​നം ന​ൽ​ക​രു​തെ​ന്നും ഉ​യ​ർ​ന്ന യോ​ഗ്യ​ത​ക​ളും മെ​റി​റ്റു​മു​ള്ള​വ​ർ​ക്ക്​ മാ​ത്ര​മേ നി​യ​മ​നം ന​ൽ​കാ​വൂ എ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സേ​വ് യൂ​നി​വേ​ഴ്സി​റ്റി കാ​മ്പ​യി​ൻ ക​മ്മി​റ്റി ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വൈ​സ്​ ചാ​ൻ​സ​ല​ർ​ക്ക്​ നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്. അ​ന​ധി​കൃ​ത പോ​സ്​​റ്റ്​ ഡോ​ക്​​ട​റ​ൽ ഫെ​ലോ​ഷി​പ്​ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala universityAnupama Child KidnapShiju Khan
News Summary - Controversy over giving pdf to Shijukhan in Kerala university
Next Story