Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്തനംതിട്ട സി.പി.എമ്മിൽ പൊട്ടിത്തെറി; തിരുവല്ല ഏരിയ സെക്രട്ടറിക്ക് പിന്നാലെ ഏരിയ കമ്മിറ്റിയംഗവും ലോക്കൽ സെക്രട്ടറിയും പുറത്ത്

text_fields
bookmark_border
പത്തനംതിട്ട സി.പി.എമ്മിൽ പൊട്ടിത്തെറി; തിരുവല്ല ഏരിയ സെക്രട്ടറിക്ക് പിന്നാലെ ഏരിയ കമ്മിറ്റിയംഗവും ലോക്കൽ സെക്രട്ടറിയും പുറത്ത്
cancel

തിരുവല്ല : സി.പി.എം തിരുവല്ല ഏരിയ ഘടകത്തിൽ വീണ്ടും പൊട്ടിത്തെറി. ഏരിയ സെക്രട്ടറി ആയിരുന്ന ഫ്രാൻസിസ് വി.ആന്റണിയെ സ്ഥാനത്തു നിന്നും നീക്കം ചെയ്തതിന് പിന്നാലെ ഏരിയ കമ്മിറ്റി അംഗം കൊച്ചു പ്രകാശ് ബാബു എന്ന് അറിയപ്പെടുന്ന പ്രകാശ് ബാബു, തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.കെ കൊച്ചുമോൻ എന്നിവരെ സ്ഥാനത്ത് നിന്നും നീക്കി.

പത്തനംതിട്ട ജില്ല സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം. അഡ്വക്കേറ്റ് കെ.അനന്ത ഗോപൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് ആയിരുന്ന കാലത്ത് ദേവസ്വംബോർഡിലേക്ക് ജോലി വാഗ്ദാനം ചെയ്തു പാർട്ടി അംഗത്തിന്റെ മകനിൽ നിന്നടക്കം പണം തട്ടിയ സംഭവത്തിൽ പരാതിക്കാർ ജില്ലാ കമ്മിറ്റിക്ക് നൽകിയ പരാതിയിൽമേൽ നടത്തിയ അന്വേഷണത്തിലാണ് പ്രകാശ് ബാബുവിനെ ഏരിയ കമ്മിറ്റി സ്ഥാനത്തു നിന്നും നീക്കം ചെയ്തത്.

ഫ്രാൻസിസ് വി ആന്റണി അടക്കമുള്ള ചില നേതാക്കൾക്ക് എതിരെ വ്യാജ പരാതി നൽകി എന്നതിന്റെ അടിസ്ഥാനത്തിലാണ് കെ.കെ കൊച്ചുമോനെ ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കംചെയ്തത്.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയെ തോല്പിക്കാൻ ശ്രമിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തിരുവല്ല ഏരിയാ കമ്മിറ്റി സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി.ആൻറണിയെ നീക്കിയത്. പകരം ജില്ലാകമ്മിറ്റി അംഗമായ പി.ബി.സതീശിന് ചുമതല നൽകിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Controversy in Pathanamthitta CPM; After Tiruvalla area secretary, area committee member and local secretary are out
Next Story