പുതുവത്സര ആഘോഷത്തിനിടെ തര്‍ക്കം; യുവാവിനെ കൊല്ലാന്‍ ശ്രമിച്ചവർ അറസ്റ്റില്‍
text_fieldsപിടിയിലായ പ്രതികൾ
കരുനാഗപ്പള്ളി: പുതുവത്സരാഘോഷത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കൊല്ലാന്‍ ശ്രമിച്ച സംഘം പിടിയിൽ. കല്ലേലിഭാഗം കൊല്ലിത്തറ തെക്കതില്‍ അന്‍വര്‍ (39), മൈനാഗപ്പള്ളി നൗഫല്‍ മന്‍സിലില്‍ നൗഷാദ് (30), കാട്ടുകുന്നുംപുറം ഷാജി (44), കൊല്ലിത്തറ തെക്കതില്‍ ഷെമീര്‍ (34) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.
മാരാരിതോട്ടം റോഡില്‍ പുതുവത്സര ആഘോഷത്തിനിടെ രാജേഷിന്റെയും സുഹൃത്തുക്കളുടെയും ഇടയില്‍ കൂടി ബൈക്ക് ഓടിച്ചതിന് നൗഷറിനെ തടഞ്ഞിരുന്നു. ഈ വിരോധത്തില്‍ നൗഷറിന്റെ സുഹൃത്തുക്കളായ പ്രതികൾ ഇരുമ്പ് പൈപ്പുകള്‍ കൊണ്ട് രാജേഷിനേയും സുഹൃത്തുക്കളെയും മർദിക്കുകയുമായിരുന്നു. പൊലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

