Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിവാദ പ്രസംഗം: ഹരിഹരനെതിരെ കേസെടുത്തു
text_fieldsbookmark_border
കോഴിക്കോട്: വടകരയിലെ വിവാദ പ്രസംഗത്തിൽ ആർ.എം.പി.ഐ കേന്ദ്ര കമ്മിറ്റിയംഗം കെ.എസ്. ഹരിഹരനെതിരെ വടകര പൊലീസ് കേസെടുത്തു. സ്‌ത്രീത്വത്തെ അപമാനിച്ചതിനും ബോധപൂർവം പ്രകോപനമുണ്ടാക്കാൻ ശ്രമിച്ചതിനും ശിക്ഷാ നിയമം 153, 506 വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.
ശനിയാഴ്ച വൈകീട്ട് വടകരയിൽ യു.ഡി.എഫ് പരിപാടിയിലാണ് ഹരിഹരൻ കെ.കെ. ശൈലജക്കും മഞ്ജുവാര്യർക്കുമെതിരെ വിവാദ പ്രസംഗം നടത്തിയത്. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ല സെക്രട്ടറി കെ. പുഷ്‌പജ വടകര എസ്.എച്ച്.ഒക്ക് നൽകിയ പരാതിയിൽ സ്ത്രീത്വത്തെ അപമാനിക്കും വിധം പ്രസംഗിച്ച് സ്ഥലത്ത് ചേരിതിരിവുണ്ടാക്കി ലഹളയുണ്ടാക്കാൻ ശ്രമം നടത്തിയതിനാണ് ഞായറാഴ്ച രാത്രി 11ന് ശേഷം കേസ് രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

