Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രസവത്തെപ്പറ്റിയുള്ള...

പ്രസവത്തെപ്പറ്റിയുള്ള വിവാദപരാമർശം; അഖിൽ മാരാർക്കെതിരെ പരാതി നൽകി വനിതാ ഡോക്ടർ

text_fields
bookmark_border
akhil-marar
cancel
camera_alt

അഖിൽ മാരാർ

കൊച്ചി: പ്രസവം സങ്കീർണ്ണമാക്കിയത് ആശുപത്രികളാണെന്ന എന്‍.ഡി.എ സ്ഥാനാർഥി അഖിൽ മാരാരുടെ വിവാദപ്രസ്താവനക്കെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി നൽകി വനിതാ ഡോകട്ർ. വസ്തുതാവിരുദ്ധപരാമർശങ്ങൾ നടത്തി സമൂഹത്തിന് തെറ്റായ സന്ദേശം നല്കുകയും ചികിത്സാരീതികളെ അപകീർത്തിപ്പെടുത്തുകയും ചെയ്ത അഖിൽ മാരാർക്കെതിരെ നടപടി വേണമെന്നാവശ‍്യപ്പെട്ട് ആരോഗ്യവകുപ്പിലെ മെഡിക്കൽ ഓഫീസർ ഡോ.കെ പ്രതിഭയാണ് പരാതി നൽകിയത്.

ഒരു കാലത്ത് സ്ത്രീകൾ കൂളായി ആയി ചെയ്തിരുന്ന കാര്യമാണ് പ്രസവമെന്നും, ആശുപത്രികളാണ് പ്രസവം സങ്കീർണ്ണമാക്കിയതെന്നുമാണ് അഖിൽ മാരാർ ഉന്നയിച്ചത്. വിവാദപരാമർശത്തിനു പിന്നാലെ സമൂഹമാധ‍്യമങ്ങളിലടക്കം നിരവധി വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് നിയമനടപടി ആവശ‍്യപ്പെട്ട് ഡോക്ടർ രംഗത്തെത്തിയത്.

`ഒരുകാലത്ത് സ്ത്രീകള്‍ വളരെ കൂളായി ചെയ്തിരുന്നതായിരുന്നു പ്രസവം. പണ്ടൊക്കെ തമാശയായി ചിലര്‍ പറയുന്നത് കേള്‍ക്കാം, ആ സ്ത്രീ പ്രസവിച്ചിട്ട് പോയി രണ്ട് കിലോ അരി ഇടിച്ചിട്ട് അവിടെ വച്ചിട്ടുണ്ടെന്ന്. ഇത്രയും നിസാരമായി, സ്ത്രീകള്‍ വളരെ ആസ്വദിച്ച് ചെയ്തിരുന്ന പ്രോസസിനെ കുറേ ആശുപത്രികള്‍ വന്ന് രക്ഷകര്‍ത്താക്കളെ സമ്മര്‍ദ്ധത്തിലാക്കി അതോടെ ആധി കൂടി ഗര്‍ഭിണിയായാല്‍ തന്നെ തനിക്ക് എന്തോ മാരകരോഗമാണെന്ന് ഒരു പെണ്‍കുട്ടിയുടെ മനസിലേക്ക് ഇട്ടു കൊടുത്ത്, പേടിപ്പിച്ച് പേടിപ്പിച്ച് 9 മാസം പ്രസവിക്കാനും പറ്റാതെ സിസേറിയന്‍ ആക്കി ആകെ കോംപ്ലിക്കേറ്റഡ് ആക്കി' എന്നായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Female doctorAkhil MararContoverseries
News Summary - "Controversial remarks on childbirth: Female doctor files complaint against Akhil Marar."
Next Story