Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സിവിക് ചന്ദ്രൻ കേസിലെ വിവാദ പരാമർശം: സ്ഥലം മാറ്റത്തിനെതിരെ ജഡ്ജി ഹൈകോടതിയിൽ
text_fieldsbookmark_border
കോഴിക്കോട്: സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയ കേസിലെ വിവാദ പരാമർശത്തിന് പിന്നാലെയുള്ള സ്ഥലം മാറ്റത്തിനെതിരെ ജഡ്ജി ഹൈകോടതിയെ സമീപിച്ചു. കോഴിക്കോട് സെഷൻസ് ജഡ്ജ് എസ്. കൃഷ്ണകുമാറാണ് ഹരജി നൽകിയത്.
പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനമുണ്ടാക്കുന്നതാണെന്ന മുൻകൂർ ജാമ്യ ഉത്തരവിലെ ജഡ്ജിയുടെ പരാമർശങ്ങൾ ഏറെ വിവാദമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ ജഡ്ജിയെ കൊല്ലം ലേബർ കോടതിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. ഹൈകോടതി നടപടി നിയമവിരുദ്ധമാണെന്നും ചട്ടങ്ങൾ പാലിച്ചല്ല അഡ്മിനിസ്ട്രേറ്റിവ് വിഭാഗത്തിന്‍റെ നടപടിയെന്നുമാണ് ഹർജിയിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

