പെയിൻറടി: ബെഹ്റക്കെതിരായ ഹരജിയിൽ 20നകം നിലപാടറിയിക്കണം –വിജിലൻസ് കോടതി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ ഒേരനിറത്തിലുള്ള പെയിൻറടിക്കണമെന്ന് ഉത്തരവ് നൽകിയ മുൻ പൊലീസ് മേധാവിയും നിലവിൽ വിജിലൻസ് ഡയറക്ടറുമായ ലോക്നാഥ് ബെഹ്റെക്കതിരായ ഹരജി വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു. ഹരജി തള്ളണമെന്ന സർക്കാർ വാദം തള്ളിക്കളഞ്ഞായിരുന്നു നടപടി. ഹരജിയിൽ ഇൗമാസം 20നകം നിലപാടറിയിക്കാനും വിജിലന്‍സിന് കോടതി നിർദേശംനൽകി.
പൊലീസ് മേധാവിയായിരിക്കെ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകള്‍ മിനുക്കാനായി ഒരു പ്രത്യേക കമ്പനിയുടെ പെയിൻറ് വാങ്ങാന്‍ ബെഹ്റ ജില്ല പൊലീസ് മേധാവികൾക്ക് നിർദേശംനൽകിയിരുന്നു. പെയിൻറിന് പുറമേ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരേപോലുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കാനും നിര്‍ദേശിച്ചിരുന്നു. എന്നാൽ, ടെൻഡർ വിളിക്കാതെയുള്ള പെയിൻറടി, ബോർഡ് സ്ഥാപിക്കൽ നിർദേശങ്ങളിൽ ക്രമേക്കടുണ്ടെന്ന ആരോപണം ഉന്നയിച്ച് പായ്ച്ചിറ നവാസ് എന്നയാളാണ് പൊതുതാല്പര്യ ഹരജിയുമായി കോടതിയെ സമീപിച്ചത്. ലോക്നാഥ് ബെഹ്റക്കും ആഭ്യന്തര സെക്രട്ടറിക്കുമെതിരെയാണ് ഹരജി.
