Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിവാദ ഭൂമിയിടപാട്​:...

വിവാദ ഭൂമിയിടപാട്​: ബിഷപ്പ് സഭയുടെ സൂക്ഷിപ്പുകാരൻ- ഹൈകോടതി

text_fields
bookmark_border
highcourt
cancel

കൊച്ചി: സീറോ മലബാർ സഭയുടെ വിവാദ ഭൂമിയിടപാടിൽ ബിഷപ്പ് സഭാസ്വത്തുക്കളുടെ സൂക്ഷിപ്പുകാരൻ മാത്രം ആണെന്ന് ഹൈ​കോടതി നിരീക്ഷണം. ബിഷപ്പ്​ എന്നാൽ ഡയോസിസ് ആണെന്ന് പറയാൻ ആകില്ല. നിശ്ചയിച്ച തുകയിൽ നിന്നും വില കുറച്ച് ബിഷപ്പിന് ഭൂമി വിൽക്കാൻ പറ്റുമോയെന്നും കോടതി സംശയം പ്രകടിപ്പിച്ചു.

ഭൂമി ഇടപാടിൽ  മേജർ ആർച്ച് ബിഷപ്പ്​ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ കേസ് എടുക്കണമെന്ന ചേർത്തല സ്വദേശിയുടെ ഹരജി പരിഗണിക്കവെയാണ്​ ഹൈ​കോടതി  പരാമർശം.  ജസ്റ്റിസ്‌ കെമാൽ പാഷയു​ടെ അധ്യക്ഷതയിലുള്ള സിംഗിൾ ബഞ്ചാണ്​ കേസ്​ പരിഗണിച്ചത്​.

ബിഷപ്പ് ഭൂമിയുടെ ഉടമ അല്ല. സൂക്ഷിപ്പുകാരൻ മാത്രമാണ്​. സഭാ കൗൺസിലുകളുടെ അംഗീകാരം ഉണ്ടെങ്കിൽ  മാത്രമേ, ബിഷപ്പിന് ഭൂമി വിൽക്കാൻ സാധിക്കൂവെന്നും ഹർജിക്കാരൻ വ്യക്തമാക്കി. 

 ഭൂമി ട്രസ്റ്റ് ആയി രജിസ്റ്റർ ചെയ്തിട്ടില്ലെന്ന്​ സഭ ഹൈകോടതിയിൽ അറിയിച്ചു. ഭൂമി സ്ഥാപനത്തി​േൻറതായാണ്​ രജിസ്റ്റർ ചെയ്തിരിക്കുന്നത്.  തനിക്കെതിരെ നടപടി എടുക്കാൻ പോപ്പിനു മാത്രമാണ് അധികാരമെന്നാണ്​ കാനോൻ നിയമം പറയുന്നതെന്നും ബിഷപ്പ് മാർ ജോർജ്​ ആലഞ്ചേരി ഹൈകോടതിയിൽ അറിയിച്ചു. ഇതുവരെ പോപ്പ് തനിക്കെതിരെ നടപടി എടുത്തിട്ടില്ലെന്നും ബിഷപ്പ് കോടതിയിൽ പറഞ്ഞു. എന്നാൽ രാജ്യത്തി​​​​​​െൻറ നിയമം കർദിനാളിനു ബാധകമല്ലേയെന്നായിരുന്നു കോടതിയുടെ മറുചോദ്യം. പോപ്പിന് ഇന്ത്യയിൽ അധികാര പരിധിയില്ലെന്നും കോടതി വിമർശിച്ചു.

അതേസമയം, കാനോൻ നിയമത്തിനു ഇന്ത്യയിൽ നിയമ സാധുത ഇ​െല്ലന്ന് ഹർജിക്കാരൻ കോടതിയിൽ ബോധിപ്പിച്ചു. കാനോൻ നിയമങ്ങൾ ഇന്ത്യയിലെ സിവിൽ നിയമങ്ങൾക്കു വിധേയമാണെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.

സഭയുടെ വസ്തുക്കൾ ബിഷപ്പിനെ ഏൽപ്പിച്ചിട്ടുണ്ടെങ്കിൽ കുറ്റം എങ്ങനെ നിലനിൽക്കുമെന്നും കോടതി സംശയം പ്രകടിപ്പിച്ചു. ഇടപാടിൽ പരാതി നൽകിയാൽ  പൊലീസ് അത്​ സ്വീകരിക്കണമെന്നും ​ഹൈകോടതി നിരീക്ഷിച്ചു. 

കേസിൽ തിങ്കളാഴ്ച വീണ്ടും വാദം തുടരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsland dealBishopMar george alanchery
News Summary - Controversial land deal- Bishop is only the custodian of land - Kerala news
Next Story