Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂന്നാർ ഹൈഡൽ...

മൂന്നാർ ഹൈഡൽ ഉദ്യാനത്തിലെ വിവാദ നിർമാണം; കമീഷൻ തെളിവെടുത്തു

text_fields
bookmark_border
മൂന്നാർ ഹൈഡൽ ഉദ്യാനത്തിലെ വിവാദ നിർമാണം; കമീഷൻ തെളിവെടുത്തു
cancel

മൂ​ന്നാ​ർ: ഹൈ​ഡ​ൽ ടൂ​റി​സ​ത്തി​ന്​ കീ​ഴി​ലെ മൂ​ന്നാ​ർ ഹൈ​ഡ​ൽ ഉ​ദ്യാ​ന​ത്തി​ലെ വി​വാ​ദ നി​ർ​മാ​ണം സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട്‌ ന​ൽ​കാ​ൻ ഹൈ​കോ​ട​തി നി​യോ​ഗി​ച്ച എ​കാം​ഗ ക​മീ​ഷ​ൻ ഉ​ദ്യാ​ന​ത്തി​ലെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.സി.​പി.​എം ഭ​രി​ക്കു​ന്ന മൂ​ന്നാ​ർ സ​ർ​വി​സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ന് ടൂ​റി​സം പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ ഉ​ദ്യാ​ന​ത്തി​ന്റെ ഒ​രു​ഭാ​ഗം പാ​ട്ട​ത്തി​ന് ന​ൽ​കി​യി​രു​ന്നു.

റ​വ​ന്യൂ വ​കു​പ്പി​ന്റെ അ​നു​മ​തി ഇ​ല്ലാ​തെ​യും പു​ഴ​യോ​ര​ത്തു​നി​ന്ന് നി​ശ്ചി​ത അ​ക​ലം പാ​ലി​ക്കാ​തെ​യും ഇ​വി​ടെ നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​താ​യി കാ​ട്ടി ഐ.​എ​ൻ.​ടി.​യു.​സി മൂ​ന്നാ​ർ ബ്ലോ​ക്ക്‌ വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ ആ​ർ. രാ​ജാ​റാ​മാ​ണ് ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം റ​വ​ന്യൂ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി പ​രി​ശോ​ധ​ന ന​ട​ത്തി ഇ​വി​ട​ത്തെ നി​ർ​മാ​ണ​ങ്ങ​ൾ ത​ട​ഞ്ഞി​രു​ന്നു.

ഇ​ത് വ​ക​വെ​ക്കാ​തെ സ​ഹ​ക​ര​ണ​സം​ഘം അ​ധി​കൃ​ത​ർ നി​ർ​മാ​ണം തു​ട​ർ​ന്ന​തോ​ടെ​യാ​ണ് രാ​ജാ​റാം വീ​ണ്ടും ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. നി​രോ​ധ​നം നി​ല​നി​ൽ​ക്കു​മ്പോ​ഴും ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച് ഉ​ദ്യാ​ന​ത്തി​ൽ നി​ർ​മാ​ണം ന​ട​ക്കു​ന്ന​താ​യും കോ​ട​തി ക​മീ​ഷ​നെ നി​യോ​ഗി​ച്ച് നേ​രി​ട്ട് ബോ​ധ്യ​പ്പെ​ട​ണ​മെ​ന്നു​മാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്റെ ആ​വ​ശ്യം.

ഇ​തേ തു​ട​ർ​ന്നാ​ണ് ഹൈ​കോ​ട​തി അ​ഡ്വ​ക്ക​റ്റ് ന​ബീ​ൽ ക​ബീ​റി​നെ ക​മീ​ഷ​നാ​യി നി​യോ​ഗി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ മൂ​ന്നാ​റി​ലെ​ത്തി​യ അ​ഡ്വ. ന​ബീ​ൽ ഉ​ദ്യാ​ന​ത്തി​ലെ​ത്തി നി​ർ​മാ​ണ​ങ്ങ​ളും നി​ല​വി​ലെ സ്ഥി​തി​യും വി​ല​യി​രു​ത്തി. ദേ​വി​കു​ളം ത​ഹ​സി​ൽ​ദാ​ർ ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള​യും ഒ​പ്പ​മു​ണ്ടാ​യി. കോ​ട​തി നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ഉ​ട​ൻ റി​പ്പോ​ർ​ട്ട്‌ ന​ൽ​കു​മെ​ന്ന് അ​ഡ്വ. ന​ബീ​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:idukkiMunnar Hydel Park
News Summary - Controversial construction in Munnar Hydel Park; The commission took evidence
Next Story