Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പി നേതാവിന്‍റെ വിവാദ നിയമനം റദ്ദാക്കി; പിരിച്ചുവിടാൻ ആരോഗ്യമന്ത്രി നിർദേശം നൽകി

text_fields
bookmark_border
k muraleedharan
cancel

തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ നിയമനം വിവാദമായതോടെ ബിജെപി നേതാവിനെ പിരിച്ചുവിടാൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. ആരോഗ്യവകുപ്പിന് കീഴിൽ സിമെറ്റിൽ താൽക്കാലിക സീനിയർ സൂപ്രണ്ടായാണ് രതീഷ് ആർ നായരെ നിയമിച്ചത്.

ഇദ്ദേഹത്തിന്‍റെ ബി.ജെ.പി ബന്ധം പുറത്തുവന്നതോടെ നിയമനം വലിയ വിവാദമായിരുന്നു. എൻജിഒ സംഘ് സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന രതീഷ് നിലവിൽ ബി.ജെ.പി പെൻഷനേഴ്സ് സെല്ലിന്‍റെ കൺവീനർ കൂടിയാണ്. സർക്കാർ സർവിസിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ്. ഉദ്യോഗസ്ഥരെ വെക്കുമ്പോൾ രാഷ്ട്രീയം നോക്കിയല്ല വെക്കുന്നതെന്നും നിയമപരമായ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പ്രതികരിച്ചു.

‘സാധാരണ ഇത്തരം നിയമനങ്ങളിൽ മന്ത്രിമാർ ഇടപെടാറില്ല. രതീഷ് ആർ നായർ അങ്ങനെയൊരു സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന് എനിക്ക് അറിയാം. ഉദ്യോഗസ്ഥ തലത്തിലാണ് ഈ കാര്യങ്ങൾ നടന്നത്. ആരോഗ്യവകുപ്പ് നേരിട്ടെടുക്കുന്നതല്ല ഇത്തരം നിയമനങ്ങൾ. രതീഷ് നായരുടെ റെക്കോഡ് നോക്കുമ്പോൾ ഇത്തരം സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല. ഇതൊക്കെ ഉദ്യോഗസ്ഥ തലത്തിലാണ് എടുക്കുന്നത്. ഒരാളുടെ ഇൻറർവ്യൂ നടത്തുന്നത് മന്ത്രി അല്ല. ഒരു സൂപ്രണ്ടിനെ നിയമിക്കാൻ മന്ത്രി വിചാരിച്ചാൽ നടക്കും’ -കെ. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. താൻ രാഷ്ട്രീയം നോക്കി ഒരാളെയും നിയമിക്കുന്ന ആളല്ലെന്നും തുടർനടപടികൾ നിയമപരമായി ആലോചിച്ച് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Controversial appointment of BJP leader cancelled; Health Minister orders
Next Story