Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൃഷി നാശനഷ്ടങ്ങൾ...

കൃഷി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യാൻ കൺട്രോൾ റൂമുകൾ തുറന്നു

text_fields
bookmark_border
കൃഷി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യാൻ കൺട്രോൾ റൂമുകൾ തുറന്നു
cancel

തിരുവനന്തപുരം: കൃഷി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യാൻ കൃഷി വകുപ്പ് ജില്ലതലത്തിൽ കൺട്രോൾ റൂമുകൾ തുറന്നു. മഴക്കെടുതി മൂലം കാർഷിക വിളകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുമാണ് കൃഷിവകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നത്.

കൃഷിനാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കർഷകർക്ക് താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാം.

കൊല്ലം- 9447905620 9497158066

പത്തനംതിട്ട- 9446041039- 9446324161

ആലപ്പുഴ- 7559908639- 9539592598

കോട്ടയം- 9446333214 -7561818724

എറമാകുളം-8921109551- 9496280107

തൃശൂർ- 9495132652 -8301063659

ഇടുക്കി- 9447037987 -8075990847

പാലക്കാട്- 8547395490 -9074144684

മലപ്പുറം- 9744511700- 9446474275

കോഴിക്കോട്- 9847402917- 9383471784

വയനാട്-9495622176 -9495143422

കണ്ണൂർ-9383472028 -9495887651

കാസർകോട് - 9446413072- 7999829425

കർഷകർക്ക് കൃഷി വകുപ്പിന്റെ എയിംസ് പോർട്ടൽ വഴി കൃഷി നാശത്തിന്റെ ധനസഹായത്തിനായി അപേക്ഷ സമർപ്പിക്കാം.

അതിനായി എയിംസ് പോർട്ടലിൽ (www.aims.kerala.gov.in) ലോഗിൻ ചെയ്ത് കൃഷിഭൂമിയുടെയും, നാശനഷ്ടം സംഭവിച്ച കാർഷിക വിളകളെയും കാർഷിക വിളകളെയും സംബന്ധിച്ച വിവരങ്ങൾ ചേർത്ത് കൃഷിഭവനുകളിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.aims.kerala.gov.in, www.keralaagriculture.gov.in വെബ് സൈറ്റുകൾ സന്ദർശിക്കണമെന്ന് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Control roomsreport crop damage
News Summary - Control rooms were opened to report crop damage
Next Story