Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൗദിയിലെ സാഹചര്യം; കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു
text_fieldsbookmark_border
ന്യൂഡൽഹി: സംഘർഷം നിലനിൽക്കുന്ന ഗൾഫ് മേഖലയിലെ പ്രത്യേകിച്ച് സൗദി അറേബ്യയിലുള്ള മലയാളികൾക്കായി സംസ്ഥാന മുഖ്യമന്ത്രി വി.ഡി സതീശന്റെ നിര്‍ദ്ദേശപ്രകാരം കേരള ഹൗസിൽ പ്രത്യേകം കൺട്രോൾ റൂം തുറന്നു. കൺട്രോൾ റൂം നമ്പർ 011-23747079, 9310443880( വാട്ട്സ് ആപ്പ്).
കേരള ഹൗസിലെ നോഡൽ ഓഫിസറായി നോർക്ക ഡെവലപ്മെൻറ് ഓഫിസർ ജെ. ഷാജിമോനെയും വിദേശകാര്യ മന്ത്രാലയവുമായി ഏകോപനം നടത്തുന്ന തിനുള്ള നോഡൽ ഓഫിസറായി അഡീഷണൽ റസിഡൻറ് കമീഷണറുടെ ചുമതലയുള്ള ലെയ്സൺ ഓഫിസർ രാഹുൽ കെ ജയ്‌സ്വാറിനെയും റസിഡൻറ് കമ്മീഷണർ പുനീത് കുമാർ ചുമതലപ്പെടുത്തി.
കൺട്രോൾ റൂം 24 മണിക്കും പ്രവർത്തിക്കും. എംബസി ഓഫ് ഇന്ത്യ ഇൻ റിയാദ് , കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ഇൻ ജിദ്ദ, മറ്റ് ഇന്ത്യൻ എംബസികളുടെയും ഏകോപനത്തോടെയാണ് കൺട്രോൾ റൂം പ്രവർത്തനം നടത്തുക.
Next Story

