Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കരിപ്പൂരിൽ മൺസൂൺ കാലത്ത്​ വലിയ വിമാനങ്ങൾക്ക്​ നിയന്ത്രണം; അറിയിപ്പ്​ ലഭിച്ചു
cancel
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിൽ മൺസൂൺ...

കരിപ്പൂരിൽ മൺസൂൺ കാലത്ത്​ വലിയ വിമാനങ്ങൾക്ക്​ നിയന്ത്രണം; അറിയിപ്പ്​ ലഭിച്ചു

text_fields
bookmark_border

ക​രി​പ്പൂ​ർ: എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ അ​പ​ക​ട​ത്തി​െൻറ പ​ശ്​​ചാ​ത്ത​ല​ത്തി​ൽ കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ലി​യ വി​മാ​ന​ങ്ങ​ൾ​ക്ക്​ മ​ൺ​സൂ​ണി​ൽ നി​യ​​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്​ സം​ബ​ന്ധി​ച്ച്​ ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ്​ ല​ഭി​ച്ചു. ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ൽ ഓ​ഫ്​ സി​വി​ൽ ഏ​വി​യേ​ഷ​നി​ൽ (ഡി.​ജി.​സി.​എ) നി​ന്ന്​ സൗ​ദി എ​യ​ർ​ലൈ​ൻ​സി​നാ​ണ്​​ അ​റി​യി​പ്പ്​ ല​ഭി​ച്ച​ത്.

ആ​ഗ​സ്​​റ്റ്​ ഏ​ഴി​നാ​യി​രു​ന്നു ക​രി​പ്പൂ​രി​ൽ അ​പ​ക​ട​മു​ണ്ടാ​യ​ത്. തു​ട​ർ​ന്ന്​ ക​രി​പ്പൂ​രി​ലേ​ക്ക്​ വ​ലി​യ വി​മാ​ന​ങ്ങ​ൾ സ​ർ​വി​സ്​ ന​ട​ത്തു​ന്ന ക​മ്പ​നി​ക​ളോ​ട്​​ താ​ൽ​ക്കാ​ലി​ക​മാ​യി ഇ​വ നി​ർ​ത്തി​വെ​ക്കാ​ൻ ഡി.​ജി.​സി.​എ വാ​ക്കാ​ൽ നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്​ സം​ബ​ന്ധി​ച്ച്​ ഔ​ദ്യോ​ഗി​ക​മാ​യി ഒ​രു അ​റി​യി​പ്പും ക​രി​പ്പൂ​രി​ലോ വി​മാ​ന​ക​മ്പ​നി​ക​ൾ​ക്കോ ല​ഭി​ച്ചി​രു​ന്നി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സം സൗ​ദി​യ ന​ഴ്​​സു​മാ​രെ സൗ​ദി​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​ൻ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. ഇ​തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ്​ മ​ൺ​സൂ​ൺ അ​വ​സാ​നി​ക്കു​ന്ന​ത്​ വ​രെ ക​രി​പ്പൂ​രി​ൽ വ​ലി​യ വി​മാ​ന​ങ്ങ​ൾ​ക്ക്​ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി സൗ​ദി​യ​യെ ഡി.​ജി.​സി.​എ അ​റി​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karippur airportkozhikode airportlarge flights
News Summary - Control of large aircraft during monsoon in Karipur; Notification received
Next Story