പങ്കാളിത്ത പെൻഷൻ തിരിച്ചടിയാകുന്നു; ലഭിക്കുന്നത് നാമമാത്ര തുക
text_fieldsതിരുവനന്തപുരം: ഏഴാം വർഷത്തിലേക്ക് കടന്ന ദേശീയ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ (എൻ.പി.എസ്) നിന്ന് സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്നത് നാമമാത്ര പെൻഷൻ തുക. പങ്കാളിത്ത പെൻഷൻ ബാധകമായി വിരമിച്ച ആദ്യ 30ഒാളം പേരിൽ 21 പേർക്ക് പെൻഷൻ (പ്രതിമാസ ആന്വിറ്റി) തന്നെ ഇല്ലാതായി. ഒമ്പത് പേർക്ക് മാത്രമാണ് ആന്വിറ്റി കിട്ടുന്നത്. അത് തന്നെ നാമമാത്ര തുക. ഇത് സംസ്ഥാന സർവിസിലെ ഒരുലക്ഷത്തോളം വരുന്ന എൻ.പി.എസ് ബാധകമായ ജീവനക്കാരിൽ കടുത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കൂടുതൽ സർവിസുള്ളവർക്ക് മെച്ചപ്പെട്ട തുക ലഭിക്കുമെങ്കിലും കുറഞ്ഞ സർവിസുള്ളവർക്ക് വൻ തിരിച്ചടിയാണിത്. പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ച കാലത്ത് നൽകിയ ഉറപ്പുകൾ ഭൂരിഭാഗവും പാലിച്ചില്ലെന്നും പദ്ധതി പുനഃപരിശോധിക്കണമെന്നും എൻ.പി.എസ് ബാധകമായ ജീവനക്കാർ ആവശ്യപ്പെടുന്നു.
കോളജ് വിദ്യാഭ്യാസ വകുപ്പിെല പി.െഎ. യൂസഫാണ് പങ്കാളിത്ത പെൻഷൻ പദ്ധതി ബാധകമായി വിരമിച്ച ആദ്യ ജീവനക്കാരൻ. അദ്ദേഹത്തിന് പെൻഷൻ ഫണ്ടിൽ ആകെ 1,23,665 രൂപയാണ് ഉണ്ടായിരുന്നത്. അത് പിൻവലിച്ചതോടെ അദ്ദേഹത്തിന് ആന്വിറ്റിയായി നൽകാൻ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. പെൻഷനില്ലാതെ അദ്ദേഹം വിരമിച്ചു. സാമൂഹികനീതി വകുപ്പിൽനിന്ന് വിരമിച്ച നിസക്ക് ഫണ്ടിൽ 93,667 രൂപയാണ് ബാക്കി. ഇതിൽനിന്ന് പെൻഷൻ നാമമാത്രമായ തുകയും. പെൻഷൻ ഫണ്ടിലെ പരിമിതമായ തുക പൂർണമായി പിൻവലിച്ചവർക്ക് ഇനി പെൻഷനായി ഒന്നും ലഭിക്കില്ല. മാസ ശമ്പളം 20,000 രൂപയുള്ള, പത്തുവർഷം സർവിസുള്ള ഒരു ജീവനക്കാരന് സ്റ്റാറ്റ്യൂട്ടറി പെൻഷനായി 8500 രൂപ കിട്ടുേമ്പാൾ പങ്കാളിത്ത പെൻഷൻകാർക്ക് (എൻ.പി.എസ് വിഹിതം പോകുന്നതിനാൽ ശമ്പളം 18,000 രൂപ) പ്രതിമാസ ആന്വിറ്റി ഇപ്പോഴത്തെ നിലയിൽ ഏകദേശം 720 രൂപ മാത്രവുമാണെന്നാണ് ജീവനക്കാർ പറയുന്നത്.
സ്റ്റാറ്റ്യൂട്ടറിക്കാർക്ക് കുടുംബ പെൻഷൻ, ഡി.സി.ആർ.ജി (1,27,000 രൂപ) കമ്യൂേട്ടഷൻ 4,56,960 രൂപയും ലഭിക്കും. പെൻഷൻ റിവിഷൻ, പെൻഷനൊപ്പം ഡി.ആർ, എക്സ്ഗ്രേഷ്യാ പെൻഷൻ എന്നിവയെല്ലാമുണ്ട്. എന്നാൽ പങ്കാളിത്ത പെൻഷൻകാർക്ക് കുടുംബ പെൻഷൻ, ഡി.സി.ആർ.ജി, കമ്യൂേട്ടഷൻ, പെൻഷൻ റിവിഷൻ, ആന്വിറ്റിക്കൊപ്പം ഡി.ആർ, എക്സ്ഗ്രേഷ്യ പെൻഷൻ എന്നിവയൊന്നുമില്ല. ആന്വിറ്റി ലഭിക്കുന്നത് ഒാഹരി വിപണിയനുസരിച്ചും. സ്റ്റാറ്റ്യൂട്ടറി പെൻഷനിൽ ഉണ്ടായിരുന്ന ഡി.സി.ആർ.ജി (ഡെത്ത് കം റിട്ടയർമെൻറ് െബനിഫിറ്റ്) പങ്കാളിത്ത പെൻഷൻകാർക്ക് കേരളത്തിൽ നൽകുന്നില്ല. േകന്ദ്രവും മറ്റ് സംസ്ഥാനങ്ങളും ഇത് നൽകുന്നുണ്ട്. ഡി.സി.ആർ.ജി ശരാശരി 14 ലക്ഷത്തോളം രൂപ സ്റ്റാറ്റ്യൂട്ടറിക്കാർക്ക് ലഭിക്കുന്നുണ്ട്. കേന്ദ്ര സർക്കാർ പെൻഷൻ ഫണ്ടിലേക്ക് 14 ശതമാനമാണ് നൽകുന്നത്. കേരളം 10 ശതമാനവും. അതുകൊണ്ടുതന്നെ മെച്ചപ്പെട്ട വിഹിതം കേന്ദ്ര ജീവനക്കാർക്ക് ലഭിക്കും. അതേസമയം സിവിൽ സർവിസുകാർക്ക് ഇവിടെയും 14 ശതമാനം നൽകുന്നു. സർക്കാറിെൻറ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് തയാറാക്കിയപ്പോഴും പങ്കാളിത്ത പെൻഷൻ പറ്റിയവർ പുറത്താകുന്ന സ്ഥിതിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
