പൂരത്തിനിടെ കരിമരുന്നിന് തീപിടിച്ച് കരാറുകാരന് പരിക്ക്
text_fieldsചെറുതുരുത്തി: പൈങ്കുളം വാഴാലിക്കാവ് പൂരത്തിനിടെ കരിമരുന്നിന് തീപിടിച്ച് കതിന കരാറുകാരനായ വയോധികന് ഗുരുതര പരുക്കേറ്റു. വാഴാലിപ്പാടം പറക്കാട്ട് പടി വീട്ടിൽ രാമകൃഷ്ണനാണ് (60) പരിക്കേറ്റത്. ബുധനാഴ്ച വൈകീട്ട് നാലിനാണ് അപകടം. കതിനയിൽ നിറക്കാൻ കരിമരുന്നുമായി പോകുന്നതിനിടെ തീപൊരി ബക്കറ്റിലേക്ക് വീഴുകയും, തീ ആളി പടരുകയുമായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
രാമകൃഷ്ണനെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അലക്ഷ്യമായി വെടിമരുന്ന് കൈകാര്യം ചെയ്തതിന് രണ്ട് പേർക്കെതിരേയും, വേലാ ഘോഷ കമ്മിറ്റിക്കെതിരേയും കേസെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

