Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുരേഷ്ഗോപിക്കായി...

സുരേഷ്ഗോപിക്കായി പ്രചാരണം നടത്തിയതിന്​ തുക ലഭിച്ചില്ല; ബി.ജെ.പി നേതൃത്വത്തിനെതിരെ കരാറുകാർ

text_fields
bookmark_border
സുരേഷ്ഗോപിക്കായി പ്രചാരണം നടത്തിയതിന്​ തുക ലഭിച്ചില്ല; ബി.ജെ.പി നേതൃത്വത്തിനെതിരെ കരാറുകാർ
cancel

തൃശൂർ: 2019ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബി.ജെ.പിക്ക്​ വേണ്ടി പ്രചാരണം നടത്തിയ പരസ്യകമ്പനികൾക്കും കരാറുകാർക്കും പ്രിൻറിങ് സ്ഥാപനങ്ങൾക്കും തുക ലഭിച്ചില്ലെന്ന് പരാതി. ജില്ല നേതാക്കളുമായി പലതവണ ബന്ധപ്പെ​ട്ടെങ്കിലും തുക ലഭിച്ചില്ലെന്നും നടപടിയുണ്ടാവണമെന്നുമാവശ്യപ്പെട്ട് കരാറുകാർ കേന്ദ്ര-സംസ്ഥാന നേതാക്കളെ സമീപിച്ചു. ലോക്​സഭ തെരഞ്ഞെടുപ്പിൽ വൻതോതിലാണ് കേരളത്തിലേക്ക്​ കേന്ദ്രനേതൃത്വം പണം നൽകിയത്. സുരേഷ്ഗോപി മത്സരിച്ച തൃശൂരിൽ ബി.ജെ.പി കേന്ദ്രനേതൃത്വം നേരിട്ടായിരുന്നു പണം അനുവദിച്ചിരുന്നത്. ചെലവ് പരിശോധിക്കാൻ ആർ.എസ്.എസും ബി.ജെ.പിയും പ്രതിനിധികളെയും നിയോഗിച്ചിരുന്നു.

എന്നാൽ, അന്ന്​ 80 ലക്ഷത്തോളം രൂപ കടമുണ്ടായിരുന്നതായി നേതാക്കൾ പറയു​േമ്പാൾ ഫലപ്രഖ്യാപനം കഴിഞ്ഞ് എല്ലാവരുടെയും കണക്കുകൾ അവസാനിപ്പിച്ചാണ് സുരേഷ്ഗോപി മടങ്ങിയതെന്നാണ്​ ഇദ്ദേഹത്തോടടുത്ത നേതാക്കൾ പറയുന്നത്​. പണമായി നേരിട്ട് കൈയിൽ കിട്ടിയത് തൃശൂരിലെ വിവിധ ക്ഷേത്രങ്ങളിലേക്കാണ് നൽകിയതത്രെ. ബി.ജെ.പി നേതാവി​െൻറ കൈവശമുള്ള സ്വകാര്യ ഹോട്ടലിൽ മൂന്നര ലക്ഷം രൂപ ഉൾപ്പെടെ അവസാനം നൽകിയെന്നും പറയുന്നു. എന്നാൽ, ബോർഡുകൾ അടക്കമുള്ളവ സ്ഥാപിച്ച വകയിൽ 30 ലക്ഷത്തോളം ലഭിക്കാനുണ്ടെന്ന് കാണിച്ചാണ് കരാറുകാർ നേതൃത്വത്തിന് പരാതി നൽകിയിരിക്കുന്നത്. വിവരം കഴിഞ്ഞദിവസം സുരേഷ്ഗോപിയെയും അറിയിച്ചതായാണ്​ സൂചന.

നേര​േത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂർ സന്ദർശനവുമായി ബന്ധപ്പെട്ട് പണപ്പിരിവ് നടത്തിയത് പാർട്ടിയിൽ വലിയ വിവാദത്തിനിടയാക്കിയിരുന്നു. സംസ്ഥാന ഭാരവാഹികളായിരുന്നു അന്ന്​ ആരോപണ നിഴലിൽ. ബി.ജെ.പി നേതാവ് തൃശൂരിലെ പ്രമുഖ ദേവസ്വത്തി​െൻറ വസ്തു ഉപയോഗപ്പെടുത്തിയ ഇനത്തിൽ കോടികൾ ബാധ്യതയാക്കി കബളിപ്പിച്ചെന്ന ആക്ഷേപം നിലനിൽക്കെയാണ് പ്രചാരണത്തുക ലഭിച്ചില്ലെന്ന പരാതിയുമുയർന്നിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actor suresh gopiBJP
Next Story