കരാർ ജീവനക്കാർക്ക് നിരാശ; കെ.എസ്.ഇ.ബി വർക്കർ നിയമനം എംേപ്ലായ്മെന്റ് എക്സ്ചേഞ്ച് വഴി
text_fieldsപാലക്കാട്: നിയമനം പ്രതീക്ഷിച്ചിരുന്ന കോൺട്രാക്ട് ലൈൻ വർക്കർമാരെ നിരാശരാക്കി മസ്ദൂർ, വർക്കർ തസ്തികയിലേക്ക് എംേപ്ലായ്മെന്റ് എക്സ്ചേഞ്ചുകളിൽനിന്ന് ജീവനക്കാരെ നിയമിക്കാൻ കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ് തീരുമാനം. 179 ദിവസത്തേക്ക് താൽക്കാലിക വ്യവസ്ഥയിലാകും നിയമനം. എംേപ്ലായ്മെന്റ് എക്സ്ചേഞ്ചിൽനിന്ന് ആളെ കിട്ടാത്ത അവസ്ഥയിൽ കരാർ നിയമനത്തിനും നിർദേശം നൽകി. കാലവർഷം മുന്നിൽക്കണ്ട് നിയമന നടപടികൾ വേഗത്തിലാക്കാനും നിർദേശിച്ചു.
സ്ഥിരനിയമനം ആവശ്യപ്പെട്ട് രണ്ട് പതിറ്റാണ്ടിലേറെ കാലമായുള്ള നിയമ യുദ്ധത്തിലാണ് കരാർ ജീവനക്കാർ. ഇവർക്ക് നിയമനം നൽകാൻ അനുമതി നൽകിയ 2004 ഡിസംബറിലെ ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ വിധി പ്രതിഷേധങ്ങൾക്കുശേഷം സുപ്രീംകോടതിയിൽ എത്തിയശേഷമാണ് നിയമന നടപടി തുടങ്ങിയത്. 2019ൽ 2450 കരാർ ലൈൻ വർക്കർമാരുടെ സ്ഥിരനിയമനത്തിനുള്ള പി.എസ്.സി ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുകയും 1486 പേരെ സ്ഥിരപ്പെടുത്തുകയും ചെയ്തു.
തുടർനടപടിയില്ലാതായതോടെ ബാക്കിയുള്ളവർ സുപ്രീംകോടതിയെ സമീപിക്കുകയും വിഷയം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുകയും ചെയ്തു. സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറി (സി.ഇ.എ) റഗുലേഷൻ അനുസരിച്ച് ലൈൻമാൻ ഉൾപ്പെടെ തസ്തികകൾക്ക് കൂടുതൽ യോഗ്യത നിശ്ചയിച്ചതിലെ അനിശ്ചിതത്വമായിരുന്നു കെ.എസ്.ഇ.ബി തടസ്സവാദമായി ഉന്നയിച്ചത്.
സി.ഇ.എ റഗുലേഷൻ വ്യവസ്ഥകൾ ടെക്നീഷ്യൻ, സൂപ്പർവൈസറി വിഭാഗത്തിലെ ലൈൻമാൻ മുതലുള്ള തസ്തികക്ക് മാത്രമാണ് ബാധകമെന്നും മസ്ദൂർ, വർക്കർ തസ്തികയിൽ പി.എസ്.സി ലിസ്റ്റിൽ അവശേഷിക്കുന്ന ബാക്കി ഉദ്യോഗാർഥികൾക്ക് അത്യാവശ്യമുള്ള ഒഴിവുകളിൽ നിയമനം നൽകാൻ തടസ്സമില്ലെന്നുമായിരുന്നു വിദഗ്ധ സമിതി ശിപാർശ. അധിക തസ്തിക സൃഷ്ടിക്കുന്നതടക്കമുള്ള നടപടിക്കായി കെ.എസ്.ഇ.ബി അഡീഷനൽ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.