‘മത്സരം കോൺഗ്രസും സി.പി.എമ്മും തമ്മിൽ’; പ്രതാപന്റെ പ്രസ്താവന തള്ളിഡി.സി.സി പ്രസിഡന്റ്
text_fieldsടി.എൻ. പ്രതാപൻ
തൃശൂർ: കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്ന ടി.എൻ. പ്രതാപൻ എം.പിയുടെ പ്രസ്താവനയെ തള്ളി ഡി.സി.സി പ്രസിഡൻറ് ജോസ് വള്ളൂർ.
കേരളത്തിൽ കോൺഗ്രസും സി.പി.എമ്മുമായിട്ടാണ് മത്സരമെന്നും ബി.ജെ.പി ഘടകമല്ലെന്നും ജോസ് വള്ളൂർ പറഞ്ഞു. നേരത്തെ കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്ന പ്രതാപന്റെ പ്രസ്താവന വിവാദമായിരുന്നു.
ബി.ജെ.പിക്ക് വേണ്ടിയാണ് പ്രസ്താവനയെന്നും കോ-ലീ-ബീ സഖ്യമാണ് പിന്നിലെന്നും വിമർശിച്ച് സി.പി.എമ്മും സി.പി.ഐ നേതാക്കളും രംഗത്തെത്തിയിരുന്നു. ഇതിനാണ് ഡി.സി.സി പ്രസിഡന്റിന്റെ മറുപടി.
ബി.ജെ.പിയുമായി സഖ്യമുള്ളത് സി.പി.എമ്മിന് ആണെന്നും കരുവന്നൂർ കേസ് എവിടെയും എത്താത്തതും കൊടകര കുഴൽപ്പണക്കേസ് ആവിയായതും ഈ കൂട്ടുകെട്ട് മൂലമാണെന്നും ജോസ് ആരോപിച്ചു.

